28 March 2024, Thursday

Related news

February 10, 2024
January 15, 2024
November 18, 2023
January 6, 2023
December 19, 2022
December 17, 2022
November 16, 2022
September 13, 2022
September 2, 2022
September 1, 2022

ഡെല്‍റ്റ വകഭേദം ; വാക്സിന്‍ പ്രതിരോധ ശേഷിയെയും മറികടക്കുമെന്ന് പഠനം

Janayugom Webdesk
September 7, 2021 4:04 pm

കോവിഡ് വാക്സിനെടുക്കുന്നതുവഴി ശരീരത്തിന് ലഭിക്കുന്ന പ്രതിരോധ ശേഷിയെ മറികടക്കാൻ കോറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിന് എട്ട് മടങ്ങ് ശേഷി കൂടുതലാണെന്ന് പഠനം. വാക്സിനിലൂടെയുള്ള പ്രതിരോധ ശേഷിയെ മാത്രമല്ല, ഒരു തവണ കോവിഡ് ബാധിച്ചതിലൂടെ ലഭിക്കുന്ന ആർജിത പ്രതിരോധ ശേഷിയെയും ഡെൽറ്റ വൈറസ് മറികടക്കുമെന്നാണ് പഠനം. ഇന്ത്യയിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘നേച്ചറി‘ലാണ് പ്രസിദ്ധീകരിച്ചത്.


ഇതുംകൂടി വായിക്കൂ:ഡെല്‍റ്റ വകഭേദം ആദ്യത്തേതില്‍ നിന്ന് മൂന്നിരട്ടി അപകടകാരി


ഡെൽറ്റ വകഭേദത്തിന് ശരീരത്തിൽ കൂടുതൽ വൈറസ് പകർപ്പുകളെ സൃഷ്ടിക്കാനുള്ള ശേഷിയും കൂടുതലാണ്. ഈ രണ്ട് പ്രത്യേകതകളുമാണ് ഡെൽറ്റ വകഭേദത്തിന്റെ അതിവേഗ വ്യാപനത്തിന് ഇടയാക്കുന്നതെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇന്ത്യയുൾപ്പെടെ 90ലേറെ രാജ്യങ്ങളിൽ പ്രധാനമായും വ്യാപനത്തിലുള്ളത് കൊറോണ ഡെൽറ്റ വകഭേദമാണ്.

ഡൽഹിയിലെ ആശുപത്രികളിലെ 9000ത്തോളം ആരോഗ്യ ജീവനക്കാരിൽ ബ്രേക് ത്രൂ ഇൻഫെക്ഷൻ ഉണ്ടായതും ഇവർ പഠനവിധേയമാക്കി. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ശേഷമുണ്ടാകുന്ന കൊറോണ ബാധയെയാണ് ബ്രേക് ത്രൂ ഇൻഫെക്ഷൻ എന്ന് വിശേഷിപ്പിക്കുന്നത്. കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച 218 ആരോഗ്യപ്രവർത്തകർക്ക് രോഗലക്ഷണങ്ങളോടെ ബ്രേക് ത്രൂ ഇൻഫെക്ഷൻ സംഭവിച്ചതായാണ് കണ്ടെത്തിയത്.
Eng­lish Sum­ma­ry: Study shows that Delta vari­ants also out­per­form immu­ni­ty from vaccine
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.