കോവിഡ് 19ന് കാരണമാകുന്ന വെെറസ് വായുവിലൂടെ പകരുമെന്നതിന് ശക്തമായ തെളിവ് ലഭിച്ചുവെന്ന് മെഡിക്കൽ ജേണലായ ലാൻസെറ്റ്. വായുവിലൂടെ വെെറസ് പകരുമെന്നതിനാൽ ഇപ്പോൾ പാലിക്കുന്ന സുരക്ഷാ നടപടി കൾ പര്യാപ്തമല്ലെന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്.
കൊളറാഡോ ബോൾഡർ സർവകലാശാലയിലെ രസതന്ത്രജ്ഞനായ ജോസ് ലൂയിസ് ജിമെനെസ് ഉൾപ്പെടെ യുകെ, യുഎസ്എ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് വിദഗ്ധർ അടങ്ങിയ സംഘമാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. വായുവിലൂടെയുള്ള രോഗ പകർച്ച ലോകവ്യാപകമായി കോവിഡ് പടരാൻ കാരണമായിട്ടുണ്ടാകാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
വായുവിലൂടെ വൈറസ് പകരാൻ സാധ്യതയുണ്ടെന്നതിന് തെളിവുകൾ ഉണ്ടെങ്കിലും തീവ്രമായ വ്യാപനത്തിന് ഇത് കാരണമാകും എന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. വൈറസ് വായുവിലൂടെ പകരുന്നതാണെങ്കിൽ രോഗം ബാധിച്ച ഒരാൾ ശ്വസിക്കുമ്പോഴോ സംസാരിക്കുമ്പോഴോ മറ്റുള്ളവരിലേക്ക് രോഗം പകരാൻ സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ വീടിനകത്തു വരെ മാസ്ക് ഉപയോഗിക്കുക തുടങ്ങിയ സുരക്ഷാമാർഗങ്ങൾ അവലംബിക്കേണ്ടതായി വരും. ലോകാരോഗ്യ സംഘടനയുൾപ്പെടെ ഈ കണ്ടെത്തൽ അംഗീകരിച്ചുകൊണ്ട് വായുവിലൂടെയുള്ള വെെറസ് വ്യാപനത്തെ തടയുന്ന മാർഗങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്നും ജോസ് ലൂയിസ് ജിമെനെസ് പറഞ്ഞു.
english summary;Study that Covid virus can be spread through the air
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.