September 26, 2022 Monday

Related news

September 10, 2022
September 8, 2022
September 5, 2022
September 1, 2022
August 30, 2022
August 23, 2022
August 10, 2022
July 20, 2022
July 19, 2022
June 27, 2022

ആളും ആരവങ്ങളുമില്ലാതെ വിവാഹിതയായി സബ് കലക്ടര്‍: അവധിയെടുക്കാതെ ഡ്യൂട്ടിയിലേക്ക്

Janayugom Webdesk
പാലക്കാട്
May 3, 2020 2:15 pm

കോവിഡ് കാലത്ത് ആളും ആരവങ്ങളുമില്ലാതെ വിവാഹിതയായി സബ് കലക്ടര്‍. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജുവാണ് വിവാഹിതയായത്.

സബ്കലക്ടറുടെ കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ വീട്ടിലായിരുന്നു വിവാഹം. പാലക്കാട് കുന്നത്തൂര്‍മേട് സ്വദേശി ഡോ. ജെ. നവറോഷ് ആണ് വരന്‍. അടുത്ത ബന്ധുക്കള്‍ മാത്രം ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ നടത്താനിരുന്ന വിവാഹം ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ചതായിരുന്നു.

കോവിഡ് കാലത്തെ തിരക്കേറിയ ഔദ്യോഗിക കൃത്യനിര്‍വഹണങ്ങള്‍ക്കൊന്നും അവധി നല്‍കാതെ സബ് കലക്ടര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കും. കോഴിക്കോട് സബ് കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള കെ.എസ് അഞ്ജു 2017 കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥ‍യാണ്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.