ലൈംഗിക താല്‍പര്യത്തോടെ സ്വകാര്യബസില്‍ വച്ച് യുവതിയെ സ്പര്‍ശിച്ച സബ് രജിസ്ട്രാര്‍ അറസ്റ്റില്‍

Web Desk
Posted on October 09, 2019, 12:58 pm

മലപ്പുറം: സ്വകാര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സബ് രജിസ്ട്രാറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയില്‍ കാഞ്ഞങ്ങാട് സബ് രജിസ്ട്രാറായ ജോയിയെ കാടാന്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. പുറകില്‍ ഇരുന്ന ജോയ് തന്റെ ശരീരത്തില്‍ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് യുവതിയുടെ പരാതി. പ്രതി മദ്യപിച്ചിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്.

ബസ് എടപ്പാളില്‍ എത്തിയപ്പോഴാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബസ് പിന്തുടര്‍ന്ന പൊലീസ് കാടാന്പുഴയില്‍ വച്ച് പ്രതിയെ പിടികൂടി.