June 29, 2022 Wednesday

വെള്ളാപ്പള്ളിക്കെതിരെ കടുത്ത നീക്കവുമായി സുഭാഷ് വാസു

By Janayugom Webdesk
January 24, 2020

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത നീക്കവുമായി സുഭാഷ് വാസു. കായംകുളത്തെ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എഞ്ചിനീയറിംഗിന്റെ പേരുമാറ്റി മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാക്കി. കോളജ് ഉൾപ്പെടുന്ന ഗുരുദേവ ട്രസ്റ്റിൽ നിന്നും തുഷാർ വെള്ളാപ്പള്ളിയെ പുറത്താക്കുകയും പുതിയ ചെയർമാനായി ഗോകുലം ഗോപാലനെ നിയമിക്കുകയും ചെയ്തു. സാമ്പത്തിക ക്രമക്കേടുകൾ അടക്കം ഉയർന്ന കോളജിന്റെ ഭൂരിഭാഗം ഓഹരിയും വാങ്ങിയാണ് ഗോകുലം ഗോപാലൻ ചെയർമാനായത്. സുഭാഷ് വാസുവിന് ഭൂരിപക്ഷമുള്ള ഡയറക്ടർ ബോർഡാണ് കോളജിന്റേത്. വെള്ളാപ്പള്ളിക്കും കുടുംബത്തിനുമെതിരെ ഏറെ നാളുകളായി പോരാടുന്ന ആളാണ് ഗോകുലം ഗോപാലൻ. ശ്രീനാരായണീയർ ഒറ്റക്കെട്ടായി നിന്ന് വെള്ളാപ്പള്ളിയിൽ നിന്നും എസ് എൻ ഡി പി യെ രക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുദേവ ട്രസ്റ്റിന്റെ ഭരണം അഡ്മിനിസ്ട്രേറ്ററെ ഏൽപ്പിക്കണമെന്ന വെള്ളാപ്പള്ളിയെ അനുകൂലിക്കുന്നവരുടെ ഹർജി കോടതിയിൽ നിൽക്കെയാണ് ഗോകുലം ഗോപാലൻ കോളജിന്റെ ചെയർമാനായത്. ഏറെ നാളുകളായി വെള്ളാപ്പള്ളിയും സുഭാഷ് വാസുവും തമ്മിൽ തർക്കത്തിലാണ്. ഇതിനെ തുടർന്ന് സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്നും പുറത്താക്കിയിരുന്നു. സംഘടനാ വിരുദ്ധ പ്രവർത്തനവും സാമ്പത്തിക ക്രമക്കേടും നടത്തിയതിനാലാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നാണ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ വിശദീകരണം. സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും സുഭാഷ് വാസുവിനെ നീക്കുവാനും തുഷാർ വെള്ളാപ്പള്ളി നീക്കം ആരംഭിച്ചു.

Eng­lish sum­ma­ry: Sub­ash Vasu against Vel­lap­pal­ly Nadesan

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.