ഭീകര സംഘടനയായ ഐഎസിൽ ചേർന്ന് ഇന്ത്യയുടെ സുഹൃത്ത് രാഷ്ട്രങ്ങളോട് യുദ്ധം ചെയ്തെന്ന കേസിൽ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീൻ കുറ്റക്കാരനെന്ന് കോടതി. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഇന്ത്യയുമായി സൗഹൃദമുള്ള ഏഷ്യൻ രാജ്യങ്ങൾക്കെതിരെ വിദേശത്ത് യുദ്ധം ചെയ്തുവെന്ന കുറ്റത്തിന് എൻഐഎ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്.
ഐപിസി 125 പ്രകാരം ഇന്ത്യയുമായി സൗഹൃദമുള്ള രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്തുവെന്നുള്ള കുറ്റം ചുമത്തിയാണ് തൊടുപുഴ സ്വദേശിയായ സുബ്ഹാനി ഹാജ മൊയ്തീനെ എൻഐഎ അറസ്റ്റ് ചെയ്യുകയും കേസിന്റെ വിചാരണ പൂർത്തിയാക്കുകയും ചെയ്തത്. 2015ൽ ഇയാൾ ജിദ്ദയിലേക്കും അവിടെ നിന്ന് തുർക്കിയിലേക്കും പിന്നീട് ഇറാഖിലേക്കും എത്തി ഐഎസിന് വേണ്ടി ഭീകര സംഘടനയിൽ ചേരുകയും ഇറാഖിനെതിരെയും മറ്റ് ഏഷ്യൻ രാജ്യങ്ങൾക്കെതിരെയും യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
പിന്നീട് ഇയാളുടെ സംഘത്തിലുള്ള ആളുകൾ കൊല്ലപ്പെട്ടതിന് ശേഷം ഐസ് സംഘത്തിൽ നിന്ന് പിൻവലിയുകയും വിദേശത്ത് നിന്ന് എൻഐഎ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിക്കുകയുമായിരുന്നു.സുബ്ഹാനിയെ ചികിൽസിച്ച ഡോക്റ്ററുടെ മൊഴിയാണ് നിർണായകമായത്. സുബ്ഹാനിയുടെ ശരീരത്തിൽ കണ്ടെത്തിയ മുറിവ് യുദ്ധത്തിൽ സംഭവിച്ചതാണെന്ന് ഡോക്റ്റർ മൊഴി നൽകിയിരുന്നു. ഇക്കാര്യം കോടതി എടുത്തുപറയുന്നുണ്ട്.
കണ്ണൂർ കനകമല ഐസ് കേസിലാണ് സുബ്ഹാനിയെ പ്രതി ചേർത്തിരുന്നത്. കനകമലയിൽ ഐസ് ആശയം വെച്ചുപുലർത്തുന്ന യുവാക്കൾ ഒത്ത് ചേർന്ന് സംസ്ഥാനത്തും സംസ്ഥാനത്തിന് പുറത്തും ആക്രമണങ്ങൾക്ക് പദ്ധതിയിട്ടുവെന്ന കേസിന്റെ അന്വേഷണത്തിനിടയിലാണ് സുബ്ഹാനിയിലേക്ക് എത്തുന്നത്. സുബ്ഹാനി കുറ്റക്കാരനാണെന്ന് കൊച്ചി എൻഐഎ കോടതി കണ്ടെത്തിയിരുന്നു. ഐപിസ് 125, 12ബി( ഗൂഢാലോചന), യുഎപിഎയിലെ 20,38, 39 വകുപ്പുകളാണ് സുബാഹാനിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ENGLISH SUMMARY:Subhani Haja Moiteen, a Malayalee who fought with ISIS, has been found guilty by a court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.