ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച നാവികസേനയുടെ സ്കോർപിയൻ ക്ലാസ് അന്തർവാഹിനി ഐഎൻഎസ് കരഞ്ച് കമ്മിഷൻ ചെയ്തു. ചടങ്ങിൽ നാവികസേന മേധാവി അഡ്മിറൽ കരംബീർ സിങ്, മുൻ നാവികസേന മേധാവി വി എസ് ഷെഖാവത്ത് അടക്കമുള്ളവർ പങ്കെടുത്തു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി തദ്ദേശവൽക്കരണത്തിനും പ്രതിരോധ സ്വാശ്രയത്വത്തിനും വേണ്ടി നാവികസേന നിലകൊള്ളുകയാണെന്ന് നാവിക സേന മേധാവി അഡ്മിറൽ കരംബീർ സിങ് പറഞ്ഞു.
നിലവിൽ 42 കപ്പലുകളും അന്തർവാഹിനികളും ഉണ്ടെന്നും 40 എണ്ണം രാജ്യത്തെ കപ്പൽശാലകളിൽ നിർമ്മാണത്തിലാണെന്നും കരംബീർ സിങ് ചൂണ്ടിക്കാട്ടി. ഫ്രഞ്ച് കമ്പനി ഡിസിഎൻഎസുമായി 2005ൽ ഒപ്പിട്ട കരാർ പ്രകാരം നിർമ്മിക്കുന്ന ആറ് കാൽവരി ക്ലാസ് അന്തർവാഹിനികളിൽ മൂന്നാമത്തേതാണ് ഐഎൻഎസ് കരഞ്ച്. അന്തർവാഹിനിയുടെ കടലിലെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. സമുദ്രോപരിതലത്തിലും അന്തർ ഭാഗത്തും ഒരു പോലെ ആക്രമണം നടത്താമെന്നതാണ് സ്കോർപിയൻ ക്ലാസ് അന്തർവാഹിനിയുടെ സവിശേഷത. കൂടാതെ മറ്റ് അന്തർവാഹിനികളെ തകർക്കാനും മൈനുകൾ ഉപയോഗിച്ച് ആക്രമണം നടത്താനും സാധിക്കും.
220 അടി നീളവും 40 അടി ഉയരവുമുള്ള അന്തർവാഹിനിക്ക് സമുദ്രോപരിതലത്തിൽ 11 നോട്ടിക്കൽ മൈൽ വേഗതയിലും കടലിനടിയിൽ 20 നോട്ടിക്കൽ മൈൽ വേഗതയിലും സഞ്ചരിക്കാൻ സാധിക്കും.
English Summary : Submarine commissioned into Indian Navy
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.