ആന്റിഷിപ്പ് മിസൈല്‍ പരീക്ഷണം വിജയം

Web Desk

ന്യൂഡല്‍ഹി:

Posted on October 30, 2020, 10:59 pm

ശത്രുരാജ്യങ്ങളുടെ കപ്പലുകളെ ശരവേഗത്തില്‍ തകര്‍ക്കാൻ കഴിയുന്ന ആന്റിഷിപ്പ് മിസൈല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഐഎൻഎസ് കോറ എന്ന കപ്പലില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. പരീക്ഷണത്തിനായി പ്രത്യേകം തയ്യാറാക്കി നിർത്തിയ കപ്പലില്‍ മിസൈല്‍ പതിച്ചെന്ന് നാവികസേന അധികൃതര്‍ അറിയിച്ചു. പ്രത്യേക കപ്പല്‍ പൂര്‍ണ്ണമായും തകര്‍ന്നു. കുറച്ചു നാള്‍ മുൻപും ആന്റി ഷിപ്പ് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഐഎൻഎസ് പ്രഫലില്‍ നിന്നാണ് മിസൈല്‍ അന്ന് പരീക്ഷിച്ചത്. അറബിക്കടലിലാണ് അന്ന് പരീക്ഷണം നടന്നത്.

അന്തര്‍വാഹിനികളെ തകര്‍ക്കാൻ സാധിക്കുന്ന യുദ്ധക്കപ്പലായ ഐഎൻഎസ് കവരത്തിയും ഇന്ത്യ പുറത്തിറക്കി. കരസേന മേധാവി എം എം നരവനെയാണ് കപ്പല്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. ശത്രുക്കളുടെ അന്തര്‍വാഹിനികളെ കൃത്യമായി കണ്ടെത്താനും തകര്‍ക്കാനും ഐഎൻഎസ് കവരത്തിക്ക് കഴിയുമെന്ന് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു.

ENGLISH SUMMARY: Suc­cess of anti-ship mis­sile test

YOU MAY ALSO LIKE THIS VIDEO