യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍

Web Desk
Posted on October 05, 2017, 9:59 am

നാദാപുരം: ഭര്‍തൃമതിയായ യുവതി ആത്മ ഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പളചോല കമ്മായി അശോകനെ(40)യാണ് നാദാപുരം ഡി.വൈ.എസ്.പി വി.കെ രാജു അറസ്റ്റ് ചെയ്തത്. 2017 മെയ് ഒന്നിനാണ്  അശോകന്റെ ഭാര്യ കായക്കൊടിയിലെ മരക്കിഴങ്ങില്‍ ഷിജി(36)യെ ഭര്‍തൃ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭര്‍ത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനമാണ് ആത്മഹത്യ ചെയ്യാനിടയാക്കിയതെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു . അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്.