തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമം-പൗരത്വ രജിസ്ട്രേഷന് എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് ബഹിഷ്കരിക്കുമെന്ന് സുഡാനി ഫ്രം നൈജീരിയയുടെ പിന്നണി പ്രവര്‍ത്തകര്‍. അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച മലയാള ചിത്രത്തിനു ലഭിച്ച അവാര്‍ഡാണ് ‘സുഡാനി ഫ്രം നൈജീരിയ’ ടീം ബഹിഷ്കരിക്കുന്നത്. സിനിമയുടെ സംവിധായകനായ സകരിയയും തിരക്കഥാകൃത്ത് മുഹ്സിന് പരാരി, നിര്മ്മാതാക്കളായ് സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരാണ് പുരസ്കാര ചടങ്ങില്‍ നിന്നും വിട്ട് നില്ക്കുക.സകരിയയാണ് പുരസ്കാര ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
പൗരത്വ ഭേദഗതി-എന്‍.ആര്.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന…
Zakariya Mohammed ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಡಿಸೆಂಬರ್ 14, 2019
’ പൗരത്വ ഭേദഗതി-എന്‍.ആര്.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകൻ എന്ന നിലക്ക് ഞാനും തിരക്കഥാകൃത്ത് മുഹ്സിൻ പരാരിയും നിർമ്മാതാക്കളും വിട്ടുനിൽക്കും’-സകരിയ മുഹമ്മദ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ പ്രഖ്യാപിച്ച അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ആയിരുന്നു.
you may also like this video
ചിത്രത്തിലെ പ്രകടനത്തിന് നടി സാവിത്രിക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. പുരസ്കാര പരിപാടികൾ ഡൽഹിയിൽ നടക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നയങ്ങളോടുള്ള പ്രതിഷേധമായി അണിയറ പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്കരിക്കുന്നത്. അതേസമയം പൗരത്വ നിയമഭേദഗതിക്കെതിരെ ചിലസംഘടനകള്‍ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ സിപിഎമ്മും ലീഗും എതിർത്ത് രംഗത്തെത്തി. ഇത്തരം ഒറ്റപ്പെട്ട നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും ബിജെപിയുടെ കെണിയില്‍ പെടുന്നതിന് തുല്യമാണിതെന്നും സിപിഎം ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.