19 April 2024, Friday

ബിഹാര്‍ കൃഷി മന്ത്രി സുധാകർ സിങ് രാജി വച്ചു

Janayugom Webdesk
ബിഹാര്‍
October 2, 2022 4:49 pm

ബിഹാര്‍ കൃഷി മന്ത്രി സുധാകർ സിങ് രാജി വച്ചു. കൃഷി വകുപ്പിലെ അഴിമതിയെ സുധാകർ പരസ്യമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. മഹാസഖ്യ സർക്കാർ ചുമതലയേറ്റ ശേഷമുള്ള രണ്ടാമത്തെ രാജിയാണിത്. നേരത്തെ നിയമമന്ത്രി കാർത്തിക് കുമാർ രാജി വച്ചിരുന്നു.

2006ൽ ഒഴിവാക്കിയ അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റി (എപിഎംസി) നിയമവും മണ്ഡി സംവിധാനവും പുനഃസ്ഥാപിക്കുന്നതുവരെ വിശ്രമമില്ലെന്ന് രാജിക്ക് മുൻപ് സുധാകർ സിങ് പ്രഖ്യാപിച്ചിരുന്നു. സ്വന്തം വകുപ്പിൽ കുറേയേറെ കള്ളന്മാർ കടന്നുകൂടിയിട്ടുണ്ടെന്നും അതുകൊണ്ട് താൻ കള്ളന്മാരുടെ തലവനാണെന്നും സുധാകർ സിങ് പ്രസ്താവിച്ചത് ഏറെ ചർച്ചയായിരുന്നു.

2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി ടിക്കറ്റിൽ കൈമൂർ ജില്ലയിലെ രാംഗഢിൽ നിന്നാണ് അദ്ദേഹം എംഎൽഎയായി തെരഞ്ഞെടുക്കപ്പെടുന്നത്.

Eng­lish Sum­ma­ry: Sud­hakar Singh resigns as Bihar agri­cul­ture minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.