സംസ്ഥാന കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. സതീശന്‍ മുന്‍കൈഎടുത്തു വിളിച്ച ഉന്നതാധീകര സമിതി യോഗം സുധാകരന്‍ ബഹിഷ്കരിച്ചു. തലസ്ഥാനത്തുണ്ടായിട്ടും ഇന്ദിരാഭവനില്‍ ചേര്‍ന്ന കെപിസിസിയോഗം സതീശനും ബഹിഷ്കരിചച്ചു.
നാളെ ചേരാനിരുന്ന രാഷട്രീയകാര്യ സമിതി യോഗം നേതാക്കളുടെ പരസ്പരബഹിഷ്കരണം കാരണം മാറ്റിയും വെച്ചു. പ്രതിപക്ഷ നേതാവ് സതീശനെതിരെ കടുത്ത അതൃപ്തിയാണ് സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്.തലസ്ഥാനത്ത് ഉണ്ടായിട്ടും കെപിസിസി യോഗത്തില്‍ സതീശന്‍ പങ്കെടുക്കാത്തത് വലിയ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പരസ്യമായി തന്നെ പ്രതിഷേധം അറിയിച്ചിയിരിക്കുന്നു.
ഭൂരിപക്ഷം നേതാക്കള്‍ക്കും ഇതേ നിലപാടു തന്നെയാണ് .അതിനാല്‍ സതീശനെതിരെ അതൃപ്തി പ്രകടമാക്കി ഉന്നതാധികാരസമിതി യോഗം കെ.സുധാകരന്‍ ബഹിഷ്‌കരിച്ചു. നാളെ ചേരാന്‍ ഇരുന്ന രാഷ്ട്രീയകാര്യസമിതി യോഗവും മാറ്റി വച്ചു. കെ.സുധാകരന്‍ കണ്ണൂരിലേക്ക് മടങ്ങി. ഒരുമിച്ചിരുന്നു സംസാരിക്കാന്‍ കഴിയാത്ത തരത്തിലേക്ക് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം വളര്‍ന്നു. സുധാകരനെ മാറ്റി സമ്പൂര്‍ണ പുനസംഘടന വേണമെന്ന സതീശന്റെ നിലപാടാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇതോടെ സുധാകരനെ പിന്തുണച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി.ഇതിനിടയില്‍ രമേശ് ചെന്നിത്തലക്ക് സാമുദായിക സംഘടനകളില്‍ നിന്ന് ലഭിച്ച പിന്തുണയും സതീശന് ക്ഷീണമായി.
തലസ്ഥാനത്ത് ഉണ്ടായിട്ടും കെപിസിസി യോഗത്തില്‍ പങ്കെടുക്കാത്ത പ്രതിപക്ഷനേതാവിനെതിരെ കടുത്ത അതൃപ്തിയിലാണ് സുധാകരന്‍.രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിവച്ചതും ഈ പ്രതിഷേധത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസില്‍ സുധാകരന്‍ – സതീശന്‍ പോര് മുറുകുന്നത് വ്യക്തമാക്കുന്നതായിരുന്നു കെപിസിസി യോഗം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ബഹിഷ്‌കരിച്ചത്.
ഡിസിസി അധ്യക്ഷന്മാരുടെയും കെപിസിസിയുടെ ഭാരവാഹികളുടെയും യോഗത്തില്‍ പങ്കെടുക്കാതെ വിഡി സതീശന്‍ ഇന്ദിരാഭവനില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.കെപിസിസി യോഗം രാത്രി ഏഴര മണി വരെ നീണ്ടിട്ടും പ്രതിപക്ഷ നേതാവ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ല. പല നേതാക്കള്‍ വിഡി സതീശനുമായി ബന്ധപ്പെട്ടിട്ടും പ്രതിപക്ഷ നേതാവ് വഴങ്ങിയില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിര്‍ണായക യോഗത്തില്‍ നിന്നാണ് സതീശന്‍ വിട്ടു നിന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.