20 April 2024, Saturday

Related news

March 20, 2024
January 17, 2024
January 8, 2024
January 7, 2024
January 7, 2024
December 31, 2023
December 30, 2023
December 19, 2023
December 19, 2023
December 14, 2023

ചെന്നിത്തലയ്ക്കും, ഉമ്മന്‍ചാണ്ടിക്കുമെതിരെ ഒളിയമ്പുമായി സുധാകരന്‍; ജീവിതാവസാനം വരെ പാര്‍ട്ടിയെ നിയന്ത്രിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ വാശിപ്പിടിക്കരുത്

Janayugom Webdesk
തിരുവനന്തപുരം
December 5, 2021 12:41 pm

കെപിസിസി നേതൃത്വവും, ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയും, ഉമ്മന്‍ചാണ്ടിയും പരസ്പരം കൊമ്പുകൊര്‍ത്ത് മുന്നോട്ടു പോകുന്ന ഘട്ടത്തില്‍ ഇരുവര്‍ക്കുമെതിരെ കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിയ്ക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഉന്നയിച്ചത്

ജീവിതാവസാനം വരെ പാര്‍ട്ടിയ നിയന്ത്രിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ വാശിപ്പിടിക്കരുതെന്ന് സുധാകരന്‍ പറഞ്ഞു.മീഡിയവണിന്റെ ഫെയ്‌സ് ഓഫ് കേരള പരിപാടിയില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. ജീവിതാവസാനം വരെ പാര്‍ട്ടിയെ നിയന്ത്രിക്കണമെന്ന് വാശിപ്പിടിക്കുന്നത് ജനാധിപത്യ പാര്‍ട്ടിക്ക് ഗുണമല്ലെന്നും ഒന്നോ രണ്ടോ നേതാക്കള്‍ വിചാരിച്ചാല്‍ പാര്‍ട്ടിയുടെ വളര്‍ച്ചയെ തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സഹകരിക്കാത്തതില്‍ വിഷമമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.അതേസമയം, രമേശ് ചെന്നിത്തലയും ഉമ്മല്‍ചാണ്ടിയും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി സംസ്ഥാന നേതൃത്വം രംഗത്ത് വന്നിരുന്നു.ഈ പ്രശ്നം ചൂണ്ടിക്കാണിച്ച് ഹൈക്കമാന്റിന് സംസ്ഥാന നേതൃത്വം പരാതി നല്‍കാനാണ് തീരുമാനം.

പാര്‍ട്ടിയിലുള്ള ചിലര്‍ മാധ്യങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നു എന്ന ആരോപണവുമുണ്ട്.കോണ്‍ഗ്രസിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ പുറകോട്ട് വലിക്കാനുള്ള ശ്രമങ്ങള്‍ നടത്തുവെന്ന് മറ്റ് പ്രവര്‍ത്തകര്‍ക്കിടയില്‍ പരാതിയുണ്ട്. ഈ വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം.സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തി ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിക്കാനിരിക്കെയാണ് നേതൃത്വം മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

Eng­lish Sumamry:Sudhakaran lights up against Chen­nitha­la and Oom­men Chandy; Senior lead­ers should not insist on con­trol­ling the par­ty till the end of their lives

You may also­like this video :iframe width=“560” height=“315” src=“https://www.youtube.com/embed/kj5Qi0OLkoQ” title=“YouTube video play­er” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allow­fullscreen>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.