കെ പി സുധീരയുടെ ‘എസ് പി ബി പാട്ടിന്റെ കടലാഴം’ എന്ന ഗ്രന്ഥത്തിന് ദില്ലി സുലഭ് സാഹിത്യ അക്കാദമി പുരസ്കാരം. മേഘാലയയിൽ നടന്ന ദേശീയ സാഹിത്യ സമ്മേളനത്തിൽ വെച്ച് അക്കാദമി വൈസ് പ്രസിഡന്റ് അശോക് കുമാർ ജ്യോതി പുരസ്കാരം സമ്മാനിച്ചു. മേഘാലയ സർക്കാരിന്റെ പ്രധാന ഉപദേശകനും എംഎൽഎയുമായ തോമസ് എ സംഗ്മ പരിപാടി ഉദ്ഘാടനം ചെയ്തു. മേഘാലയ ഫിഷറീസ് ഡയറക്ടർ കൃസ്ലീൻ ടി സംഗ്മ മുഖ്യാതിഥിയായിരുന്നു. അഖില ഭാരതീയ സാഹിത്യ സമ്മേളനത്തിന്റെ സ്ഥാപകൻ ഡോ. ലാറി ആസാദ് സദസ്സിനെ അഭിസംബോധന ചെയ്തു. ചെയർമാൻ പ്രൊ. സ്ട്രീംലെറ്റ് ദഖർ അധ്യക്ഷയായിരുന്നു. മൂന്ന് ദിവസം മേഘാലയയിലെ ടൂറയിൽ നടന്ന സാഹിത്യ സമ്മേളനത്തിൽ ഭാരതത്തിലെ വിവിധ ഭാഷകളിൽ നിന്നുള്ള എഴുത്തുകാരികൾ പങ്കെടുത്ത് കവിതകളും പ്രബന്ധങ്ങളും അവതരിപ്പിച്ചു. അഖില ഭാരതീയ കവയിത്രി സമ്മേളനവും ദില്ലി സാഹിത്യ അക്കാദമിയും, ടൂറ കാമ്പസ് ഗാരോ വിഭാഗവും ചേർന്ന് നടത്തിയ പരിപാടിയിൽ ഡോ. ഡൊക്കാച്ചി മാറാക് സ്വാഗതവും ജാമീ മേരീ മാറാക് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.