Web Desk

കൊച്ചി

July 03, 2020, 9:29 pm

സൂഫിയും സുജാതയും ഓൺലൈനിൽ പുറത്തിറങ്ങി

വ്യാജപതിപ്പും പ്രചരിക്കുന്നു
Janayugom Online

ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ആദ്യമലയാള ചിത്രമായി സൂഫിയും സുജാതയും. വ്യാഴാഴ്ച അർധരാത്രിയോടെയാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ജയസൂര്യ നായകനാകുന്ന ചിത്രം നരണിപ്പുഴ ഷാനവാസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമാണം. ബോളിവുഡ് താരം അതിഥി റാവു ഹൈദരിയാണ് നായിക.

200 രാജ്യങ്ങളിൽ റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം ചിത്രത്തിന്റെ വ്യാജപതിപ്പും പുറത്തിറങ്ങി. ടെലിഗ്രാം, ടൊറന്റ് സൈറ്റുകളിലാണ് വ്യാജപതിപ്പ് പ്രചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്ന് ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബു പറഞ്ഞു. പുതിയൊരു മാധ്യമത്തിൽ ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ ഇത്തരമൊരു സംഭവം സങ്കടകരമാണ്.

ആമസോൺ പ്രൈമിന്റെ ആന്റി പൈറസി സെൽ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും വിജയ് ബാബു പറഞ്ഞു. ഒട്ടേറെ വിവാദങ്ങൾക്ക് ശേഷമാണ് ഓവർ ദി ടോപ് (ഒടിടി) മീഡിയത്തിൽ ആദ്യമായി മലയാള സിനിമ റിലീസായത്. കോവിഡിനെ തുടർന്ന് തിയേറ്ററുകൾ തുറക്കാൻ വൈകുമെന്നായപ്പോൾ ഒടിടി റിലീസിന് അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ തിയേറ്റർ ഉടമകളും വിതരണക്കാരും രംഗത്തെത്തിയിരുന്നു.

ENGLISH SUMMARY:sufiyum sujathayum online released
You may also like this video