Web Desk

നെ​യ്യാ​റ്റി​ൻ​ക​ര

December 28, 2020, 2:30 pm

​സു​ഗ​ത​കു​മാ​രി​യു​ടെ ചി​താ​ഭ​സ്മം നാളെ അ​രു​വി​പ്പു​റ​ത്ത് നി​മ​ജ്ജ​നം ചെയ്യും

Janayugom Online

ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ ചി​താ​ഭ​സ്മം ചൊവ്വാഴ്ച അ​രു​വി​പ്പു​റ​ത്ത് നെ​യ്യാ​റി​ൽ നി​മ​ജ്ജ​നം ചെ​യ്യും. ഞായറാഴ്ച തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ നി​ന്നും സു​ഗ​ത​കു​മാ​രി​യു​ടെ മ​ക​ൾ ല​ക്ഷ്മി ചി​താ​ഭ​സ്മ​ക​ല​ശം കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ യ്ക്ക് കൈമാറി.

സു​ഗ​ത​കു​മാ​രി​യു​ടെ ബ​ന്ധു ദേ​വ​ദേ​വ​ൻ ക​ല​ശം ഏ​റ്റു​വാ​ങ്ങി ഡോ. ​ജി. ​ആ​ർ പ​ബ്ലി​ക് സ്കൂ​ൾ മാ​നേ​ജിം​ഗ് ട്ര​സ്റ്റി സി​സ്റ്റ​ർ മൈ​ഥി​ലി​ക്ക് കൈ​മാ​റി​യ​തി​നു​ശേ​ഷം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ എ​ത്തി​ച്ചു. മ​ഹാ​ത്മാ ഗാ​ന്ധി വി​ശ്ര​മി​ച്ച നെ​യ്യാ​റ്റി​ൻ​ക​ര മാ​ധ​വി മ​ന്ദി​ര​ത്തി​ലെ ഭ​വ​ന​ത്തി​ലാ​ണ് ചി​താ​ഭ​സ്മ ക​ല​ശം സൂക്ഷിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ ക​ല​ശം നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശാ​ഭി​മാ​നി പാ​ർ​ക്കി​ൽ കൊ​ണ്ടു​വ​രും. എ​ട്ടോ​ടെ നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻറെ നേ​തൃ​ത്വ​ത്തി​ൽ ക​ല​ശം അ​രു​വി​പ്പു​റ​ത്തേ​യ്ക്ക് നി​മ​ജ്ജ​ന​ത്തി​നാ​യി കൊണ്ടുപോകും.

അ​രു​വി​പ്പു​റ​ത്ത് സി. ​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ ക​ല​ശം ഏ​റ്റു​വാ​ങ്ങും. പി​ന്നീ​ട് ദേ​വ​ദേ​വ​ൻ ചി​താ​ഭ​സ്മം നെ​യ്യാ​റി​ൽ നി​മ​ജ്ജ​നം ചെ​യ്യും. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം, ​അ​മാ​സ് കേ​ര​ള എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ വോ​ള​ണ്ടി​യ​ർ​മാ​ർ അ​രു​വി​പ്പു​റ​ത്ത് വൃ​ക്ഷ​ത്തൈ​ക​ൾ ന​ടും. കാ​വ്യാ​ഞ്ജ​ലി​യും സംഘടിപ്പിച്ചിട്ടുണ്ട്.

you may also like this video