Web Desk

തിരുവനന്തപുരം

December 23, 2020, 12:37 pm

മണ്ണിനെയും മാതൃഭാഷയെയും ഏറെ സ്‌നേഹിച്ച കവയിത്രി; അഗാധമായ ദുഖം: എ കെ ബാലൻ

Janayugom Online

മണ്ണിനെയും മലയാളത്തെയും ഏറെ സ്നേഹിച്ച കവയിത്രിയായിരുന്നു സുഗതകുമാരി ടീച്ചർ എന്ന് സാംസ്ക്കാരിക മന്ത്രി എ കെ ബാലൻ.
സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നും, ‘കോവിഡ് മഹാമാരി നമ്മുടെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറെക്കൂടി കവർന്നെടുത്തിരിക്കുന്നത് ഏറെ ദുഃഖകരമാണ്’ എന്നും മന്ത്രി പറഞ്ഞു.

സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ രൂപീകരണം മുതൽ ഭരണസമിതി അംഗമായി ക്രിയാത്മകമായ പ്രവർത്തനങ്ങള് നടത്തുകയും വിലപ്പെട്ട നിർദേശങ്ങള് നൽകുകയും ചെയ്തു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിർ മാസികയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു.സൈലന്റ് വാലി സംരക്ഷണ സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു സുഗതകുമാരി ടീച്ചർ എന്നും മന്ത്രി അനുസ്മരിച്ചു.

Eng­lish Summary:
You May Also Like This Video