സുഹാസ് ഷെട്ടി കൊലപാതകത്തില്‍ എട്ടു പേര്‍ അറസ്റ്റില്‍. സൂറത്കല്ലില്‍ സുഹാസ് ഷെട്ടിയും സംഘവും വെട്ടിക്കൊന്ന ഫാസിലിന്റെ സഹോദരനും സുഹൃത്തുക്കളുമാണ് പിടിയിലായത്. അബ്ദുള്‍ സഫ്വാന്‍(29), നിയാസ്(28), മുഹമ്മദ് മുസമ്മില്‍(32), രഞ്ജിത്ത് ആദി (19), ഖലന്ദര്‍ ഷാഫി (31), നാഗരാജ് (20), മുഹമ്മദ് റിസ്വാന്‍ (28) ആദില്‍ മെഹറൂഫ് എന്നിവരാണ് അറസ്റ്റിലായത്.
കൊലയാളികളെ പിടികൂടാന്‍ പൊലീസ് അഞ്ച് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. എല്ലാ പ്രതികളെയും ചോദ്യം ചെയ്തുവരികയാണ്. മംഗളൂരു ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.
മുമ്പ് ബജ്‌റംഗ്ദള്‍ നേതാവായിരുന്നു കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. സൂറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതിയായിരുന്നു. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിലും കൊല്ലപ്പെട്ടത്. ബിജെപി യുവ പ്രവര്‍ത്തകന്‍ പ്രവീണ്‍ കുമാര്‍ നെട്ടാരുവിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായി 2022 ജൂലൈ 28ന് ഷെട്ടിയും കൂട്ടാളികളും ചേര്‍ന്ന് ഫാസിലിനെ പൊതുസ്ഥലത്ത് വച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.