Janayugom Online
Suhashini Raj, New York Times

സുഹാസിനി രാജ് സെെബര്‍ ആക്രമണത്തിന്റെ പുതിയ ഇര

Web Desk
Posted on October 20, 2018, 8:44 pm

സുഹാസിനി രാജ്, വലത്ത്: അവർക്കെതിരെ കാട്ടിൽ നിന്നും ഓടിക്കൂടിയവർ  തടഞ്ഞപ്പോൾ 

തനിക്കു നേരെ സെെബര്‍ ആക്രമണങ്ങളും ദുഷ്പ്രചരണങ്ങളും വര്‍ധിക്കുന്നതായി ശബരിമല റിപ്പോര്‍ട്ടിങ്ങിനെത്തിയ ന്യൂ യോർക്ക് ടൈംസ് ഡൽഹി ബ്യുറോയിലെ സുഹാസിനി രാജ്. രാഷ്ട്രീയ പ്രവര്‍ത്തകരുടേയും നേതാക്കന്മാരുടേയും ചിത്രങ്ങള്‍ക്കൊപ്പം തന്‍റെ ചിത്രങ്ങള്‍ ചേര്‍ത്ത് മോശമായ രീതിയില്‍ പ്രചരിപ്പിക്കുന്നു.

yachuri with teesta selvad

യെച്ചൂരിയും ടീസ്റ്റ സെതൽവാദും; വലത്ത്: സംഘികൾ ഇത് സുഹാസിനി രാജ് ആണെന്ന് കാണിച്ചുള്ള പ്രചാരണം

“ഇതാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ. റിപ്പോർട്ടറുമായി കെട്ടിപ്പിടിച്ചു നിൽക്കുന്ന നേതാവിനെയും കാണുക. സുഹാസിനി രാജിന്റെ ദൗത്യം എന്തെന്ന് മനസ്സിലായോ” ഈ കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഇത് മുംബൈ ആസാദ് മൈതാനിയിൽ 2015 അഗസ്റ്റിൽ സിപിഐ  എം നടത്തിയ റാലിയിൽ ടീസ്റ്റയും യെച്ചൂരിയും നിൽക്കുന്ന ചിത്രമാണ്. ടീസ്റ്റയെ സുഹാസിനിയാക്കി യച്ചൂരി ആലിംഗനം ചെയ്തു നിൽക്കുന്ന രീതിയിലാക്കി.

ശബരിമലയിൽ റിപ്പോർട്ട് ചെയ്യാൻ ചെന്നപ്പോൾ മലയാളികളില്‍ നിന്നും കേരളീയരില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും, നേരിടേണ്ടിവരുന്നത് ക്രൂരമായ ആക്രമണമാണെന്നും സുഹാസിനി രാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മതവും സ്ത്രീ അവകാശങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് കേരളത്തില്‍ നടക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു.

ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിനായി രാവിലെ 7 മണിക്ക് മലകയറിയ സുഹാസിനിയെ കാട്ടിനുള്ളിൽ പലയിടത്തായി ഒളിച്ചിരുന്ന സംഘ പരിവാറുകാർ ഒത്തു ചേർന്ന് ആക്രമിക്കുകയായിരുന്നു.

ക്രൂരമായ അതിക്രമമാണ് തനിക്കു നേരെ ഉണ്ടായത്. ശാരീരികമായി ആക്രമിക്കപ്പെട്ടു. വിശ്വാസത്തെ സംരക്ഷിക്കാൻ ഒരു കൂട്ടം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അവകാശങ്ങളെ എതിർക്കുകയാണ്.

വേദനയോടെയാണ് ശബരിമല കയറാന്‍ സാധിക്കാതെ തിരിച്ചുപോകുന്നത്. മതവികാരം വ്രണപ്പെടുന്നുവെന്നു പറയുമ്പോൾ തന്നെ ഭരണഘടന പൗരൻമാർക്ക് ഉറപ്പു നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സുഹാസിനി രാജ് വ്യക്തമാക്കി.