Web Desk

കോട്ടയം

February 25, 2021, 11:29 am

നഗരമധ്യത്തില്‍ ആത്മഹത്യ ശ്രമം; റിട്ട. എഎസ്ഐ മരിച്ചു

Janayugom Online

കോട്ടയം നഗരമധ്യത്തിൽ പരസ്യമായി ജീവനൊടുക്കാൻ ശ്രമിച്ച റിട്ട. എഎസ്ഐ ഇന്ന് പുലർച്ചെ ഒന്നരയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. കൊല്ലട് നെടുംപറമ്പിൽ ശശികുമാറാണ് മരിച്ചത്.60 വയസ്സ് ആയിരുന്നു.
ഇന്നലെ വൈകിട്ട് മൂന്നരയോടെ തിരുനക്കര മൈതാനത്ത് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി ശ്രമിക്കുകയായിരുന്നു. 85 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റ നിലയിലാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇദ്ദേഹത്തെ എത്തിച്ചത്.

പാലാ രാമപുരം സ്റ്റേഷനിലെ എ എസ് ഐ ആയിരുന്നു ഇദ്ദേഹം. അഞ്ച് വർഷം മുൻപ് സ്വയം വിരമിക്കാൻ അപേക്ഷ നൽകിയിരുന്നു എന്നാൽ അപേക്ഷ തീർപ്പായിരുന്നില്ല. ഇതേസമയം അകാരണമായി ജോലിക്ക് ഹാജരാകാതിരുന്നതിനെ ശശികുമാറിനെ അഞ്ച് വർഷം മുൻപ് സർവീസിൽനിന്ന് നീക്കം ചെയ്തു എന്നാണ് ഔദ്യോഗിക വിശദീകരണം.

ENGLISH SUMMARY:Suicide attempt; ASI died
You may also like this video