Saturday
24 Aug 2019

മൊബൈല്‍ ടവറിന് മുകളില്‍ കയറി പ്രവാസിയുടെ ആത്മഹത്യാശ്രമം

By: Web Desk | Sunday 2 September 2018 10:50 AM IST


അബുദാബി: അബുദാബിയില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി വിദേശിയുടെ ആത്മഹത്യാശ്രമം. ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ പൊലീസ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി.

30 വയസില്‍ താഴെ പ്രായമുള്ള ഏഷ്യക്കാരാനാണ് ആത്മഹത്യാശ്രമം നടത്തിയത്, പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് വിദേശകാര്യ വിഭാഗം പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുസല്ലം മുഹമ്മദ് അല്‍ അമീരി അറിയിച്ചു. വിവരമറിഞ്ഞയുടന്‍ തന്നെ പൊലീസ്, സിവില്‍ ഡിഫന്‍സ്, പാരാമെഡിക്കല്‍ വിഭാഗങ്ങള്‍ സ്ഥലത്തെത്തി.

شرطة أبوظبي تقنع آسيوياً بالعدول عن الانتحار من فوق برج لـ "اتصالات " . . نجحت شرطة أبوظبي في اقناع آسيوي في العقد الثاني من العمر، بالعدول عن الانتحار من فوق برج اتصالات الواقع على طريق حميم بعد مفاوضات استمرت لفترة قصيرة بعدها رضخ لمنطق الفريق في أهمية الحفاظ على حياته. وقال العميد مسلم محمد العامري مدير مديرية شرطة المناطق الخارجية، إن الشخص اعتلى برج اتصالات مهدداً بإلقاء نفسه بسبب مشاكل وجد صعوبات في حلها، حسب إفادته للشرطة التي اتخذت الإجراءات اللازمة للحفاظ على سلامته . وكان مركز القيادة والتحكم في إدارة العمليات بقطاع العمليات المركزية بشرطة أبوظبي تلقى بلاغاً، عند الثانية والنصف من بعد ظهر أول أمس ( الخميس)، يفيد بمحاولة شخص الانتحار، وعلى الفور تحركت الفرق المختصة، وسيارات الإسعاف، ودوريات الشرطة إلى موقع البلاغ، وتم الاستعانة بفرق الدفاع المدني. #الإمارات #أبوظبي #شرطة_أبوظبي #الإعلام_الأمني ‏#UAE #AbuDhabi #ADPolice  #security_media

A post shared by Abu Dhabi Police شرطة أبوظبي (@adpolicehq) on

 

ടവറിന് മുകളില്‍ കയറിയിരുന്ന ശേഷം താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഇയാള്‍ എങ്ങനെ മുകളില്‍ കയറിയെന്ന് വ്യക്തമല്ല. യുവാവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വളരെ വേഗം തന്നെ താഴെയിറക്കാന്‍ കഴിഞ്ഞുവെന്നാണ് പൊലീസ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

Related News