ഇഷ്ടിക ചൂളയ്ക്ക് അനുമതി നല്‍കിയില്ല; യുവാവിന്റെ ആത്മഹത്യശ്രമം

Web Desk
Posted on October 17, 2019, 2:46 pm

പാലക്കാട്: ഇഷ്ടികചൂളയ്ക്ക് അനുമതി നിഷേധിച്ച അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് യുവാവിന്റെ ആത്മഹത്യശ്രമം. ആലത്തൂര്‍ വാവുള്ളിയപുരം സ്വദേശി കരിങ്കുളങ്ങരയില്‍ കെ ബാബു (33) ആണ് സിവില്‍സ്റ്റേഷനു മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീപ്പെട്ടി അന്വേഷിച്ച് നടന്ന യുവാവിനെ സിവില്‍ സ്റ്റേഷനിലെ ജീവനക്കാരും പോലീസുകാരും ഇടപെട്ടാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. ഇയാളെ പിന്നീട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.