ലിബിയയില്‍ ചാവേറാക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു

Web Desk
Posted on March 30, 2018, 9:00 am

ബെങ്കാസി: കിഴക്കന്‍ ലിബിയയിലെ അജ്ദാബിയയില്‍ സുരക്ഷാ സംഘത്തിനുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ സാധാരണക്കാരുള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സ്ഫോടക വസ്തുക്കള്‍ നിറച്ച കാറിലെത്തിയ ഭീകരന്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്‍റ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മാര്‍ച്ച്‌ ആദ്യം അജ്ദാബിയയിലുണ്ടായ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.