Janayugom Online
suicide- janayugam

കുടുംബപ്രശ്‌നം; അമ്മയും മകളും ആത്മഹത്യ ചെയ്തു

Web Desk
Posted on November 08, 2017, 8:42 pm

ചിറ്റൂര്‍: കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അമ്മയും മകളും വീട്ടുകിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ചിറ്റൂര്‍ കേണംപുള്ളി സുരേഷിന്റെ ഭാര്യ ജയന്തി (38) മകള്‍ അക്ഷര ( 17) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. വാളറ സെയില്‍ടാക്‌സ് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥനായ സുരേഷ് ജോലി സ്ഥലത്തായിരുന്നു. രാവിലെ അഞ്ച് മണിയ്ക്ക് അമ്മയെയും സഹോദരിയെയും കാണാതിരുന്നതിനെ തുടര്‍ന്ന് മകന്‍ അക്ഷയ് സുരേഷിനെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.