ആരോഗ്യ പ്രവർത്തകയുടെ ആത്മഹത്യ: ഹെൽത്ത് ഇൻസ്‌പെക്ടർ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ

Web Desk

കണ്ണൂ‍ർ

Posted on June 02, 2020, 11:11 am

കണ്ണൂരിൽ ക്വാറന്റൈനിലുള്ള ആരോഗ്യ പ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യ പ്രവർത്തകയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ച ഹെൽത്ത് ഇൻസ്‌പെക്ടറും ഇതിൽ ഉൾപ്പെടുന്നു.

കണ്ണൂർ ജില്ലയിലെ ന്യൂമാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയാണ് രക്തസമ്മർദ്ദം കുറയ്ക്കാനുള്ള 20 ഗുളികൾ ഒരുമിച്ചു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അറസ്റ്റിലായവർ ക്വാറന്റൈന്‍ ലംഘിച്ചെന്ന് കുറ്റപ്പെടുത്തി മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി.

ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രാദേശിക നേതൃത്വം ആരോഗ്യ പ്രവർത്തക ക്വാറന്റൈന്‍ ലംഘിച്ചെന്ന് ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാൽ ഈ മാസം 19ന് ബംഗളുരുവിൽ നിന്ന് എത്തിയ ഇവർക്ക് സമ്പർക്കം ഇല്ലന്ന് ന്യൂമാഹി പഞ്ചായത്ത് വ്യക്തമാക്കി.

Eng­lish sum­ma­ry: Sui­cide of Health work­er in Kan­nur.

You may also like this video: