പ്രവാസി സംരംഭകന്‍റെ ആത്മഹത്യ: നഗരസഭാ ഉദ്യോഗസ്ഥരെ വ്യവസായമന്ത്രി വിളിച്ചുവരുത്തി

Web Desk
Posted on June 20, 2019, 1:09 pm

തിരുവന്തപുരം: കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ നിന്നുള്ള നിസ്സഹകരണം മൂലം പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത.

പ്രവാസിയായിരുന്ന സാജന്റെ മരണത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ആന്തൂര്‍ നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരെ വ്യവസായമന്ത്രി എസി മൊയ്തീന്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു.

ആന്തൂര്‍ നഗരസഭാ സെക്രട്ടറി, ഓവര്‍സിയര്‍, മുന്‍സിപ്പല്‍ എഞ്ചിനീയര്‍ എന്നീ ഉദ്യോഗസ്ഥരെയാണ് മന്ത്രി അടിയന്തരമായി തലസ്ഥാനത്തേക്ക് വിളിപ്പിച്ചത്. സാജന്‍റെ ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളുമായി ഈ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തി. ഈ ഫയലുകള്‍ മന്ത്രി നേരിട്ട് പരിശോധിച്ചിട്ടുണ്ട്. മാനുഷികവശം പരിശോധിച്ചില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.   വിഷയം സംബന്ധിച്ച്  ഉന്നതതല അന്വേഷണത്തിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.