19 March 2024, Tuesday

Related news

March 18, 2024
March 17, 2024
March 16, 2024
March 16, 2024
March 14, 2024
March 14, 2024
March 14, 2024
March 13, 2024
March 13, 2024
March 10, 2024

കേരളത്തിൽ ആത്മഹത്യാ നിരക്ക് വർധിക്കുന്നു

Janayugom Webdesk
കൊച്ചി
September 10, 2022 8:42 pm

കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതായി നാഷണൽ ക്രൈം റെക്കോഡ്സ് ബ്യുറോയുടെ കണക്ക്. കേരളത്തിലെ ആത്മഹത്യ നിരക്ക് ദേശീയ ശരാശരിയേക്കാളും മുകളിലാണെന്നും രേഖകൾ വ്യക്തമാക്കുന്നു. 2020നെ അപേക്ഷിച്ച് ആത്മഹത്യകളുടെ എണ്ണത്തിൽ 2.9 ശതമാനത്തിന്റെ വർധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. 2020 ൽ 8500 ആത്മഹത്യകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് എന്നാൽ 2021ൽ അത് 9,549 ആയി ഉയർന്നു. രാജ്യത്ത് 2021ൽ ആകെ നടന്ന 1,64,033 ആത്മഹത്യകളുടെ 5.8 ശതമാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 2021ൽ ഇന്ത്യയിൽ ആത്മഹത്യ ചെയ്തവരുടെ കണക്ക് പരിശോധിക്കുമ്പോൾ കേരളം അഞ്ചാം സ്ഥാനത്താണ്. ദേശീയ ശരാശരിയുടെയും ഇരട്ടിയാണ് കേരളത്തിലെ ആത്മഹത്യ നിരക്ക്.

മുൻ വർഷത്തെ അപേക്ഷിച്ച് 2021‑ൽ ദേശീയ ആത്മഹത്യാനിരക്ക് 0. 7 ശതമാനം വർധിച്ചു. എന്നാൽ കേരളത്തിലെ നിരക്ക് 24 ശതമാനത്തിൽ നിന്ന് 26.9 ശതമാനമായി ഉയർന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് കൊല്ലം നഗരത്തിലാണ്. കോവിഡ് നാളുകളിൽ ആത്മഹത്യകൾ കൂടുന്നതായുള്ള സൂചനകൾ വന്നിരുന്നു. ഈ വൈറസ് വികൃതിയിൽ നൈരാശ്യം ബാധിച്ചവരും, ജീവിതത്തിലുള്ള പ്രത്യാശ പോയവരും വർധിച്ചുവെന്ന അനുമാനത്തിൽ എത്തേണ്ടി വരുമെന്ന് സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി അംഗം ഡോ: സി ജെ ജോൺ പറയുന്നു. സംസ്ഥാനത്ത് 2021ൽ നടന്ന ആകെ ആത്മഹത്യകളിൽ 47.7 ശതമാനവും കുടുംബപ്രശ്നങ്ങൾ മൂലമായിരുന്നു. എന്നാൽ ഇതിന്റെ ദേശീയ ശരാശരി 33.2 ശതമാനം മാത്രമാണ്. കൂടാതെ പലവിധ രോഗങ്ങൾ മൂലം 4,552 ആത്മഹത്യകൾക്കാണ് 2021ൽ കേരളം സാക്ഷ്യം വഹിച്ചത്.

കേരളത്തിലെ ആകെ ആത്മഹത്യകളിൽ 21 ശതമാനവും ഇക്കാരണത്താലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആത്മഹത്യാ നിരക്ക് ഉയരുന്ന പ്രവണത കാട്ടുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കേണ്ടതുണ്ടെന്ന് ഡോ. സി ജെ ജോൺ പറയുന്നു. സംസ്ഥാനത്ത് കഴിഞ്ഞ വർഷമാത്രം 12 കുടുംബങ്ങളാണ് കൂട്ടആത്മഹത്യ ചെയ്തത്. ഈ പട്ടികയിലും കേരളം നാലാം സ്ഥാനത്തുണ്ട്. തമിഴ്‌നാട്ടിൽ 33,രാജസ്ഥാനിൽ 25,ആന്ധ്രാപ്രദേശിൽ 22 എന്നിങ്ങനെയാണ് കേരളത്തേക്കാൾ മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ. പത്താം തരം അല്ലെങ്കിൽ സെക്കൻഡറി തലം വരെ വിദ്യാഭ്യാസം നേടിയ വ്യക്തികളുടെ 39,333 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതിൽ 9.6 ശതമാനവും കേരളത്തിൽ നിന്നാണ്. മൂന്നാം സ്ഥാനത്തുള്ള കേരളത്തിൽ 3775 പേരാണ് ആത്മഹത്യ ചെയ്തത്. മയക്കുമരുന്നുകളുടെ ഉപയോഗവും മദ്യാസക്തിയും ആത്മഹത്യക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്. കേരളത്തിലെ ആകെ ആത്മഹത്യകളിൽ 6.4 ശതമാനവും ഇക്കാരണത്താലാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: Sui­cide rate is increas­ing in Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.