എന്റെ ജീവിതത്തിൽ ഭർത്താവിനേക്കാൾ കൂടുതൽ ഞാൻ ‘അദ്ദേഹത്തെ’ വിളിക്കാറുണ്ട്; തുറന്ന് പറഞ്ഞ് സുജ കാർത്തിക

Web Desk
Posted on September 12, 2020, 7:00 pm

മലയാളി മാമന് വണക്കം എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സുജ കാർത്തിക. ഇരുപതോളം ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ സുജ അവതരിപ്പിച്ചു. പിന്നീട് വിവാഹത്തിനുശേഷം താരം അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയാണ്.

ഇപ്പോഴിതാ താരം തന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. എന്റെ ജീവിതത്തിൽ ഭർത്താവിനെ വിളിക്കുന്നതിൽ കൂടുതൽ ഞാൻ ‘കൃഷ്ണനെ’ വിളിക്കാറുണ്ട് എന്നാണ് താരം പറയുന്നത്.

താരത്തിന്റെ വാക്കുകൾ…

ക്ലാസിക്കൽ ഡാൻസ് പെർഫോമൻസ് ചെയ്യുന്ന സമയത്ത് ഏറ്റവും കൂടുതൽ തവണ നൃത്തം ചെയ്തത് കൃഷ്ണ നീ ബേഗനെ…. എന്ന കീർത്തനത്തിനാണ്. ഗുരുവായൂരപ്പന് മുന്നിൽ രണ്ട് തവണ ഈ കീർത്തനത്തിന് ചുവടുവെക്കാൻ കഴിഞ്ഞു. ആ നൃത്തം ചെയ്യുമ്പോൾ കൃഷ്ണനെ എന്റെയൊപ്പം കാണാൻ തന്നെ പറ്റാറുണ്ട്.

ആ പെർഫോമൻസ് കണ്ട ചിലരും അങ്ങനെ ഫീൽ ചെയ്തതായി പറഞ്ഞിട്ടുണ്ട്. ആ കീർത്തനം എപ്പോൾ കേട്ടാലും ഞാൻ പോലുമറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കൃഷ്ണൻ ഒരു വികാരമാണ്, അനുഭവവും അനുഭൂതിയുമാണ്. എന്നും താരം പറയുന്നു.

Eng­lish sum­ma­ry; suja karthi­ka enter­tain­ment

You may also like this video;