July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

ജനയുഗം വാരികയില്‍ വന്ന യേശുദാസിനൊപ്പമുള്ള ആദ്യകാലചിത്രം പങ്കുവച്ച് സുജാത

Janayugom Webdesk
April 30, 2022

ജനയുഗം വാരികയില്‍ തന്റെ കുട്ടിക്കാല ഓര്‍മ്മ പങ്കുവച്ച് പ്രശസ്ത ഗായിക സുജാത. ജനയുഗം വാരികയില്‍ അച്ചടിച്ചുവന്ന സുജാതയുടെയും ഗാനഗന്ധര്‍വൻ യേശുദാസിന്റെ ഒന്നിച്ചുള്ള ചിത്രമാണ് ഫെയ്സ്ബുക്ക് പേജിലൂടെ സുജാത പങ്കുവച്ചിരിക്കുന്നത്. 1975 മാര്‍ച്ച് 23നാണ് ഈ ചിത്രം ജനയുഗം വാരികയില്‍ പ്രസിദ്ധീകരിച്ചത്.

യേശുദാസും സുജാതയും ഒരേ വേദിയില്‍ പാടുമ്പോള്‍, സുജാതയെ യേശുദാസ് നോക്കുന്നതാണ് ചിത്രത്തിലുള്ളത്. പിറകില്‍ കൈയും കെട്ടി ചിരിച്ചുകൊണ്ട് പാടുന്ന സുജാതയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

പണ്ടുകാലങ്ങളില്‍ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന ജനയുഗം മാസികയില്‍ പ്രശസ്ത നടന്‍ പ്രേം നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. അക്കാലത്ത് നസീര്‍ ആകെ എഴുതിയിരുന്ന ഒരു മാസികയും ജനയുഗം വാരികയായിരുന്നു.

എഴുത്തുകാരായ പെരുമ്പടവം ശ്രീധരന്‍, കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങിയവര്‍ ജനയുഗം വാരികയുടെ ആദ്യകാല വരിക്കാരായിരുന്നു. വാരിക വീണ്ടും പ്രസിദ്ധീകരിക്കണമെന്നും ഈ അടുത്ത് പെരുമ്പടവം ജനയുഗത്തില്‍ വെച്ചു നടന്ന ഓണപ്പതിപ്പിന്റെ പ്രസാധന ചടങ്ങിനിടെ പറഞ്ഞിരുന്നു.

Eng­lish sum­ma­ry; Sujatha shares her ear­ly film with Yesu­das in Janayugam Weekly

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.