Web Desk

March 08, 2020, 8:45 pm

മദ്യപിച്ച് ബോധമില്ലാതെ അയാൾ ഇടിച്ചു തെറിപ്പിച്ചത് ഒരു പാവം ചെറുപ്പകാരന്റെ ജീവിതം: എല്ലാത്തിനും ഞാൻ സാക്ഷി- വൈറലായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Janayugom Online

അമ്പലമുക്കിൽ നടന്ന അപകടത്തിന്റെ ഭീകരതയെ കുറിച്ച് ആരുടെയും കണ്ണ് നനയിക്കുകയും നിമിഷനേരത്തേക്കെങ്കിലും നമ്മളെ കരുത്തരാക്കുകയും ചെയ്യുകയാണ് സുജിത് എന്ന ചെറുപ്പകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്. എല്ലാം കണ്ടു നിന്ന താൻ സാക്ഷി പറഞ്ഞില്ലെങ്കിൽ പണത്തിന്റെ ഹുങ്കിൽ പാവം ഒരു യുവാവിന്റെ ജീവിതവും സ്വപ്നവുമെല്ലാം ഇല്ലാതാക്കിയ ‘മാന്യൻ’ രക്ഷപ്പെടുന്നത് കണ്ടു നിൽക്കേണ്ടി വരുമെന്നാണ് ഈ യുവാവ് പറയുന്നത്. സ്വന്തം ജീവിതത്തിന് മാത്രം വില കൽപിക്കുന്ന മനുഷ്യൻ സഹജീവിയുടെ ജീവൻ നഷ്ടപ്പെട്ടാൽ പോലും മിണ്ടില്ല. വെറുതേ വയ്യാവേലി എടുത്ത് തലയിൽ വെക്കേണ്ടെന്നാണ് എല്ലാവരും പറയുക. എന്നാൽ തന്റെ ജീവിതത്തിലുള്ളതിനേക്കാൾ പ്രശ്നങ്ങളുള്ള മൂന്നു കുട്ടികളുടെ അച്ഛനായ ഈ പാവം യുാവിനുണ്ടെന്ന് തിരിച്ചറിഞ്ഞ് ആരെങ്കിലും സാക്ഷി പറയാൻ തയ്യാറാണോ എന്ന ചോദ്യത്തിന് മുന്നിൽ എല്ലാ വിലക്കുകളെയും തട്ടി മാറ്റി ഞാൻ സാക്ഷി എന്ന് ഉറക്കെ വിളിച്ച് പറയുകയാണ് സുജിത്.

സുജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാൻ സാക്ഷി.….….. കുറച്ചു മുന്നേ അമ്പലമുക്കിൽ നടന്ന ഒരു കാർ അപകടം, ഞാൻ സാക്ഷി ആയി പേരും അഡ്രസും കൊടുത്തു. ഇങ്ങനെ ഒരു സാക്ഷി പറയാൻ കാരണം.കേബിൾ വർക്ക്‌ നടക്കുന്നത് കൊണ്ട് പേരൂർക്കടയിൽ നിന്നും വരുമ്പോൾ ഇടത് വശം വഴി വാഹനങ്ങൾ ബ്ലോക്ക്‌ ചെയിത് ഇരു വശങ്ങളിലെയും വാഹങ്ങൾ വലതു വശത്തു കൂടെ വിടുക ആയിരുന്നു. വളരെ യാദൃച്ഛികമായി അത് വഴി വന്ന ഞാൻ കണ്ട കാഴ്ച്ച ബ്ലോക്ക്‌ ചെയ്ത റോഡിലൂടെ എല്ലാം ഇടിച്ചു തെറിപ്പിച്ചു അമിത വേഗതയിൽ വന്ന ഒരു കാർ കേബിൾ കുഴി വെട്ടുകയായിരുന്ന ഒരു ചെറുപ്പക്കാരനെ ഇടിച്ചു തെറിപ്പിച്ചു (ശരിക്കും സിനിമയിൽ ഞങ്ങൾ ഇങ്ങനെ ഉള്ള സീനുകൾ ചെയിതിട്ടുണ്ട് )ഒരു 50 മീറ്റർ അന്തരീക്ഷത്തിലൂടെ ആ പാവം പൊങ്ങി പോകുന്നത് ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടു. അപ്പോഴും കാറിന്റെ സ്പീഡ് കൂടുന്നതെ ഉള്ളൂ. അത് എന്റെ മുന്നിലേക്ക്‌ വരുന്നത് കണ്ടു. പിന്നെ ഞാൻ എങ്ങനെയോ മാറി രക്ഷപ്പെട്ടു. രക്തത്തിൽ കുളിച്ചു കിടക്കുന്ന വെറും സാധു ആയ ആ പാവത്തിന്റെ മുഖം കാണാൻ മനസു അനുവദിച്ചില്ല. കാർ കാരന്റെ അടുത്തേക്ക് പോയി നോക്കുമ്പോൾ കണ്ടത് എന്താണ് സംഭവിച്ചത് എന്ന് പോലും അയാൾക്കറിയില്ല അത്രയ്ക് മദ്യപിച്ചു അബോധാവസ്ഥയിൽ ആയിരുന്നു അയാൾ ക. അപകടത്തിൽ പെട്ടയാളെ പോലീസ് വാഹനത്തിൽ തന്നെ
ഹോസ്പിറ്റലിൽ കൊണ്ട് പോയി… രക്ഷപെടാൻ ചാൻസ് വളരെ കുറവാണ് ശരിക്കും രക്ഷപെടാതിരിക്കുന്നതു ആണ് നല്ലത് കുനിഞ്ഞു നിന്ന് വെട്ടുക ആയിരുന്ന ആ മനുഷ്യന്റെ നട്ടെല്ലിന്റെ ഭാഗത്തു ആണ് കാർ വന്നു ഇടിച്ചത്.

ഇനി ആണ് ക്ലൈമാക്സ്‌.… ആൾക്കാർ കുറെ പേർ കൂടി നിൽക്കുന്നു കുറച്ചു ആൾക്കാർ അയാളെ കൈവയ്ക്കും എന്ന് കണ്ടപ്പോൾ വിഐപി ആയ സാറിനെ പോലീസ്‌ വന്നു ജീപ്പിൽ കയറ്റുന്നു. പിന്നെ ഒരു പോലീസ് ഉദ്യോഗസ്ഥൻ വന്നു ഉറക്കെ ചോദിക്കുന്നു ഇതെല്ലാം കണ്ട രണ്ട് മൂന്ന് സാക്ഷികൾ വേണം ആരെങ്കിലും നിൽക്കുമോ എന്ന്. എല്ലാവരും വലിഞ്ഞു തുടങ്ങി ഞാൻ പറഞ്ഞു സാക്ഷി ആകാൻ ഞാൻ റെഡി പക്ഷെ ഇത് മനപ്പൂർവം അല്ലാത്ത കൊലപാതകം ആകാൻ പാടില്ല കാരണം ഇത് അറിഞ്ഞു കൊണ്ട് തന്നെയാ മദ്യപിച്ചിട്ടു മനപ്പൂർവം അല്ലെ അയാൾ ബ്ലോക്ക്‌ ചെയ്യ്ത റോഡിലൂടെ കാർ ഓടിച്ചത്… കൂടെ ഉണ്ടണ്ടായിരുന്ന ജോലിക്കാരോട് ചോദിച്ചപ്പോൾ അറിഞ്ഞത് അച്ഛൻ വരുന്നതും കാത്തു മൂന്ന് കുട്ടികളും ഭാര്യയും കാത്തിരിക്കുന്നു എന്നാണ് അവർ ഇത് എങ്ങനെ സഹിക്കും.


എത്രയും പെട്ടന്ന് ജോലി കഴിഞ്ഞ് വീട്ടിൽ പോയി ഒന്ന് നടു നിവർന്നു കിടക്കാൻ ആഗ്രഹിച്ച ആ സാധു സ്വപ്നത്തിൽ കരുതിയോ പണത്തിന്റെ കൊഴുപ്പ് കൂടി അഹങ്കാരം തലക്കു പിടിച്ചു പോലീസ് ബ്ലോക്ക്‌ ചെയിത വഴിയിലൂടെ 100 മൈൽ സ്‌പീഡിൽ വണ്ടി കൊണ്ട് തന്നെ ഇടിച്ചു തെറിപ്പിച്ചു ജീവൻ എടുത്തു കൊണ്ട് പോകും എന്ന്.…. എന്റെ കൂടെ നിന്ന രണ്ട് മൂന്ന് ആൾക്കാർ പറഞ്ഞു വേണ്ടടാത്ത പണിക്കു പോകണ്ടടാ സാക്ഷി നിന്നാൽ കോടതി കയറി ഇറങ്ങേണ്ടി വരുമെന്ന്. ഞാൻ അത് മൈന്റ് പോലും ചെയ്യാതെ എന്റെ തീരുമാനത്തിൽ ഉറച്ചു തന്നെ നിന്നു. ഇത് കണ്ട് വേറെ ഒരാളും സാക്ഷി നിന്നു. എന്തയാലും ഞാൻ സാക്ഷി ആണ് അയാൾ മനഃപൂർവം ആണ് ഇത് ചെയ്യ്തത് ഞാൻ എവിടെ വേണോ പറയും എനിക്കും ഉണ്ട് കുറെ പ്രശ്നങ്ങൾ പക്ഷെ ഈ മനുഷ്യന്റെ ഫാമിലിക്കു സംഭവിച്ച അത്രയും ദുരന്തം എനിക്ക് ഇല്ല. അത് കൊണ്ട് ഞാൻ സാക്ഷി .

Eng­lish Sum­ma­ry: sujith’s face­book­post about accident

You may also like this video