കോഴിക്കോട്: ബിജെപി ഭരണകൂടം രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ അതിശക്തമായ പ്രതിഷേധമാണ് ഉയർന്നത്. പൗരത്വ ഭേദഗതി നിയമത്തില്‍ ജനങ്ങള്‍ അങ്ങേയറ്റം ആശങ്കയിലാണെന്നും ഇന്ത്യ നാളിതുവരെ പരിരക്ഷിച്ചുവന്ന മൂല്യങ്ങളെ തകര്‍ക്കുന്നതാണ് ഇത്തരമൊരു നിയമമെന്നും സുന്നി വിഭാഗം നേതാവ് മാളിയേക്കല്‍ സുലൈമാന്‍ സഖാഫി പറഞ്ഞു.75 വയസുള്ള തന്റെ ഉമ്മയുടെ ആശങ്ക പങ്കുവെച്ചുകൊണ്ടായിരുന്നു സുലൈമാന്‍ സഖാഫിയുടെ ഫേസ്ബുക്ക് കുറിപ്പ്.
കുറിപ്പ് ഇങ്ങനെ
”എന്റെ ഉമ്മാന്റെ പ്രായം 75. ഉമ്മ എന്നെ ചേര്‍ത്ത് പിടിച്ചു ചോദിച്ചു:’ന്റെ മനേ, ഞമ്മള് എവടെപ്പോകും.. ഈ വയസ്സ് കാലത്ത് ജയിലില്‍ കടന്ന് മരിക്കേണ്ടി വരുമോ?’ ഉമ്മയോട് ഒന്നും പറയാനില്ല. അവര്‍ ജനിച്ചത് ഏകദേശം 1944ല്‍. പാസ്പോര്‍ട്ടുണ്ട്. വോട്ടര്‍ ഐഡി ഉണ്ട്. റേഷന്‍ കാര്‍ഡില്‍ പേരുണ്ട്. പക്ഷേ, ഇന്ത്യന്‍ പൗരത്വത്തിന് ഇത് മതിയോ? വ്യക്തമല്ല. ’44ലെ ജനന സര്‍ട്ടിഫിക്കറ്റുണ്ടോ?’ ഞാന്‍ ഉമ്മയോട് ചോദിച്ചു. അവര്‍ കൈമലര്‍ത്തി. ‘അന്നൊക്കെ ഇതൊക്കെ ഉണ്ടോ മനേ…അതായത്, ജനനം തെളിയിക്കാനാകാത്തതിനാല്‍ ഉമ്മ പുറത്ത്. ഇത് ഉമ്മമാരുടെ മാത്രം പ്രശ്നമാണോ? അല്ല. അമ്മമാരുടേയും പ്രശ്നമാണ്. ഉമ്മാന്റെ ആശങ്ക തീരുന്നില്ല. ‘മനേ, അപ്പോ, മുസ്ലിങ്ങളെ പുറത്താക്കിയ നിയമം ഇങ്ങോട്ട് കൂടി വന്നാലോ?’ ഞാന്‍ മിഴിച്ചു നിന്നു. പറയേണ്ടത് ഇതാണ്, ഉമ്മ അകത്ത്.അമ്മ പുറത്ത്. പക്ഷേ, അതെങ്ങനെ ഉമ്മയോട് പറയും? ഞാന്‍ പറഞ്ഞു: ‘ഉമ്മാ, കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. ഇവിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഉമ്മാക്ക് സമാധാനമായി. ഉമ്മ ഉറങ്ങി”- ഇങ്ങനെയായിരുന്നു സുലൈമാന്‍ സഖാഫിയുടെ കുറിപ്പ്.
ഇന്ത്യയുടെ ആഭ്യന്തരമന്ത്രി വിശദീകരിക്കുന്നതൊന്നും പൊതു സമൂഹത്തില്‍ ഏശാതെ പോകുന്നത് രാഷ്ട്രീയ പക്ഷപാതിത്തം കൊണ്ടല്ലെന്നും ഇന്ത്യ നാളിതുവരെ പരിരക്ഷിച്ചുവന്ന മൂല്യങ്ങളെ തകര്‍ക്കുന്നതാണ് നിയമം എന്നതിനാലാണെന്നും അദ്ദേഹം വിശദീകരിച്ചു. പോരാളികള്‍ മതേതര സമൂഹത്തോട് ചേര്‍ന്നു നില്ക്കുക. വെള്ളിയാഴ്ച പ്രക്ഷോഭങ്ങളായി നമ്മുടെ സമരങ്ങളെ കൊച്ചാക്കാന്‍ അനുവദിക്കരുത്. ഈ രാജ്യത്തിന്റെ മനസ്സ് മതേതരമാണ്. ഇന്ത്യ അതിജയിക്കും, തീര്‍ച്ച.- അദ്ദേഹം പറഞ്ഞു.
you may also like this video
English summary: sulaiman saqafi maliyekkal comment about nrc
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.