Web Desk

ബംഗളൂരു

July 06, 2020, 9:25 pm

എംപിയും ചലച്ചത്രതാരവുമായ സുമലതയ്ക്ക് കോവി‍ഡ് സ്ഥിരീകരിച്ചു

Janayugom Online

മുന്‍ ചലച്ചത്രതാരവും കര്‍ണാടകയിലെ മാണ്ഡ്യ ലോക്സഭാംഗവുമായ സുമലത അംബരീഷിന് കോവിഡ് സ്ഥിരീകരിച്ചു. സുമലത തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവെച്ചത്.

തലവേദനയും തൊണ്ടവേദനയും അനുഭപെട്ടതിനെ തുടര്‍ന്ന് ജൂലെെ നാലിന് ആശുപത്രിയില്‍ സമീപിച്ചത്. തുടര്‍ന്ന് ശ്രവ പരിശോധിയില്‍ കോവി‍ഡ് സ്ഥിരീകരിച്ചത്.

ഒരാഴ്ച മുന്‍പ് സുമലത വിധാന്‍ സൗധയില്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുമായി കൂടികാഴ്ച നടത്തിയിരുന്നു.

Eng­lish summary:sumalatha amba­reesh test­ed covid positive

You may also like this video: