September 28, 2022 Wednesday

Related news

August 7, 2022
August 6, 2022
April 2, 2022
March 17, 2022
March 2, 2022
November 26, 2020
October 26, 2020
September 27, 2020

ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയില്‍; കരുണ തേടി സുമിമോള്‍

Janayugom Webdesk
നെടുങ്കണ്ടം
September 27, 2020 9:12 pm

നന്മയുള്ളവരുടെ കരുണ വേണം സുമിയ്ക്ക് ജീവിതത്തിലേയ്ക്ക് തിരികെ എത്താന്‍. ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയിലാണ് നെടുങ്കണ്ടം കൂട്ടാര്‍ സ്വദേശിയായ മതിയത്ത് സുമിമോള്‍(31). വൃക്ക ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തയ്യാറാണെങ്കിലും ഭീമമായ ചികിത്സാ ചെലവ് എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് ഈ നിര്‍ധന കുടുംബം. കൂലിവേല ചെയ്ത് ഭര്‍ത്താവിനൊപ്പം കുടുംബത്തിന് കൈതാങ്ങായിരുന്നു സുമിമോള്‍. ഒരു മാസം മുന്‍പ് ചില ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ ഇരു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തുകയും ചെയ്തു.

അടിയന്തിരമായി വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കില്‍ മാത്രമെ സുമിമോളെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിയ്ക്കാനാവു. ഡയാലിസിസിനും വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുമായി എറണാകുളം ലിസി ഹോസ്പിറ്റിലിലേയ്ക്ക് ഇവരെ മാറ്റി. എന്നാല്‍ ചികിത്സയ്ക്കാവശ്യമായ ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടുകയാണിവര്‍. ഏഴും എട്ടും വയസ് പ്രായമുള്ള രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.

അനൂപിന്റെ മാതാപിതാക്കളും ഭിന്നശേഷിക്കാരിയായ സഹോദരിയും ഇവരുടെ സംരക്ഷണയിലാണ് കഴിയുന്നത്. നല്ലൊരു വീടുപോലുമില്ലാത്ത കുടുംബം ചികിത്സാ ചെലവുകള്‍ക്കായി എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. സുമിമോളുടെ ചികിത്സാ ചെലവുകള്‍ കണ്ടെത്തുന്നതിനായി കൂട്ടാര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യാ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

അക്കൗണ്ട് വിവരങ്ങള്‍.
സുമിമോള്‍ എസ്.
അക്കൗണ്ട് നമ്പര്‍. 20210328943
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ കൂട്ടാര്‍ ശാഖ.
ഐഎഫ്എസ് സി. എസ്ബിഐഎന്‍0007621
ഫോണ്‍ 8590047462
ഗൂഗിള്‍ പേ-9061143053
Eng­lish sum­ma­ry: Sumi mol look­ing for help

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.