Web Desk

ന്യൂഡൽഹി

February 14, 2020, 5:54 pm

ഒമര്‍ അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കില്ല; കാശ്മീർ ഭരണകൂടത്തിന് നോട്ടീസയച്ച് സുപ്രീം കോടതി

Janayugom Online

ജമ്മു കശ്മിർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ തടങ്കലിലാക്കിയതിനെ ചോദ്യം ചെയ്ത് സഹോദരി സാറാ അബ്ദുള്ള പൈലറ്റ് നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ സുപ്രിം കോടതി കശ്മിർ ഭരണകൂടത്തിന് നോട്ടീസയച്ചു. ഹർജിയിൽ മാർച്ച് രണ്ടിന് ഇനി വാദം കേൾക്കും. ഒമർ അബ്ദുള്ളയെ എത്രയും പെട്ടന്ന് കോടതിയിൽ ഹാജരാക്കി തടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്നാണ് സഹോദരി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. കേന്ദ്രസർക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഒമർ അബ്ദുള്ളയെ തടവിലാക്കിയിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

എന്നാൽ കേസ് വേഗത്തിൽ പരിഗണിക്കണമെന്ന അഭിഭാഷകൻ കപിൽ സിബലിന്റെ ആവശ്യം സുപ്രിംകോടതി നിരാകരിച്ചു. ‘ഇത്രയും കാലം കാത്തിരിക്കാമെങ്കില്‍ ഒരു സഹോദരിക്ക് എന്തുകൊണ്ട് പതിനഞ്ചു ദിവസം കൂടി ക്ഷമിച്ചുകൂടാ’ എന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രതികരണം. സാറാ അബ്ദുള്ള പൈലറ്റിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്.ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, അരുൺ മിശ്ര എന്നിവരാണ് ഹർജി പരിഗണിച്ചത്. ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിന് പിന്നാലെയാണ് കശ്മിരിലെ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരെ തടങ്കലിലാക്കിയത്.

Eng­lish sum­ma­ry: Omar Abdul­la’s deten­tion; supreme court send notice to Kash­mir administration

YOU MAY ALSO LIKE THIS VIDEO