ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയേയും ആവാസ വ്യവസ്ഥകളേയും ജീവജാലങ്ങളേയുംഒരു പോലെ ബാധിക്കുന്ന കാലങ്ങൾ ആണ് വരാതിരിക്കുന്നത്. പ്രവചനങ്ങൾക്കപ്പുറമുള്ള കൊടിയ മഴയും കനത്തേ വേനലും ഇന്ന് ഭൂമിയെ ഗ്രസിക്കുന്നു. വരും മാസങ്ങളിെലെ കടുത്തേ വേനലിനെ നേരിടാൻ പക്ഷിമൃഗാദികളേയും സജ്ജരാക്കേണ്ടതുണ്ട്. ജലദൗർലഭ്യവും പച്ച പുല്ലിന്റെ കുറവുമെല്ലാം കന്നുകാലികളുടെ ഉൽപ്പാദനേത്തേയും പ്രത്യുല്പാദനേത്തേയും ബാധിക്കാറുണ്ട്. ഉയർന്ന അന്തരീക്ഷതാപനിലയും ആർദ്രതയും കന്നുകാലികളുടെ ആരോഗ്യെത്തെ സാരമായി ബാധിക്കുന്നു. മനുഷ്യരിലെന്ന പാേലേ സൂര്യാതപത്തിന്റെ പ്രത്യാഘാതങ്ങൾ മൃഗങ്ങളിലും കണ്ടുവരുന്നു. കന്നുകാലികളുടെ മരണത്തിന് വരെ ഇത് കാരണമാകാറുണ്ട്. അന്തരീക്ഷ ഊഷ്മമാവ് കൂടും തോറും കന്നുകാലികൾ തീറ്റയെടുക്കുന്നതിന് വിമുഖത കാണിക്കും. ചൂടു കൂടുംതോറും ഇത് മൂലമുള്ള പ്രത്യാഘാതങ്ങൾ കൂടുകയും ചെയ്യും.
തുറസായ പ്രദേശങ്ങൾ, വയലുകൾ എന്നിവടങ്ങളിൽ മേയാൻ വിടുന്ന കന്നുകാലികൾക്ക് സൂര്യാഘാതം ഉണ്ടാകുന്നു. വിയർപ്പു ഗ്രന്ഥികൾ മൃഗങ്ങളിൽ താരതമ്യേന കുറവായതിനാൽ ശരീരം ചൂടിനെ പല രീതിയിൽ പ്രതികരിക്കും. ദീർഘനേരം നേരിട്ടുള്ള സൂര്യരശ്മികൾ കന്നുകാലികളുടെ ദേഹത്ത് പതിക്കുമ്പോൾ ശ്വസന നിരക്ക് കൂടുന്നു. അണപ്പ്/ കിതപ്പ്, വായിൽ നിന്നും ഉമിനീർ ഒഴുക്ക് എന്നീ ലക്ഷണങ്ങൾ തുടക്കത്തിൽ കാണിക്കുകയും നിർജലീകരണം ഉണ്ടാവുകയും പിന്നീട് വിറയൽ അനുഭവെപെടുകയും കൈകാലുകളുടെ ശേഷി ഇല്ലാതാവുകയോ ചെയ്യുന്നത് മൂലം പശു വീണുപോവുകയും തുടർന്ന് മരണമടയുകയും ചെയ്യും. നേരിട്ടുള്ള സൂര്യാതപം മൂലം കന്നുകാലികളുടെ തൊലി പുറത്ത് പൊള്ളൽ ഏൽക്കാറുമുണ്ട്.
പ്രതിവിധികൾ
ദാഹിക്കുമ്പേഴൊക്കെ കുടിക്കുവാൻ വെള്ളം അരികത്ത് ഉണ്ടായിരിക്കണം ഒരു പശുവിന് ഒരു ദിവസം 60 ലിറ്റർ വെള്ളം വേണം. കറവപ്പശുവിന് ഇതിന് പുറമേ ഓരോ ലിറ്റർ പാലിനും4 ലിറ്റർ വീതം വെള്ളം ആവശ്യമാണ്.
രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ മേയാൻ വിടരുത്.
പകൽ സമയത്ത് തൊഴുത്തിന് പുറത്ത് മരത്തണലുകളിലും നല്ല കാറ്റു വാഴ്ചയുള്ള സ്ഥലങ്ങളിലും കന്നുകാലികളെ കെട്ടാം .
തൊഴുത്തുകളിൽ ഫാൻ, ഫോഗർ മുതലായവ ഉപയോഗിക്കുന്നത് നന്നായിരിക്കും
തൊഴുത്തിന്റെ മേൽക്കൂരയിൽ ഓല അല്ലെങ്കിൽ 75% ഷെയ്ഡ് നെറ്റ് എന്നിവ വിരിക്കാം. തൊഴുത്തിന്റെ വശങ്ങളിൽ നനവുള്ള ചണ ചാക്കോ കട്ടിയുള്ള തുണിയോ തൂക്കിയിടാം
ദിവസം 2 നേരം പശുവിനെ കുളിപ്പിക്കണം പകൽ സമയങ്ങളിൽ ഇടയ്ക്കിടെ ദേഹത്ത് വെള്ളം തളിച്ചു കൊടുക്കുകയോ ഒരു നനഞ്ഞ ചണച്ചാക്ക് ദേഹത്ത് ഇട്ടു കൊടുക്കുകയോ ചെയ്യാം.
കന്നുകാലികൾക്കുള്ള ഖരാഹാരം / സമീകൃത തീറ്റ രാവിലെ 7 മണിക്ക് മുമ്പും വൈകിട്ട് 5 മണിയ്ക്ക് ശേഷവും മാത്രംനൽകുക. വക്കോൽ നൽകുന്നത് രാതിയിലും അതി രാവിലേയും ആക്കുക.പച്ചപ്പുൽ പരമാവധി നൽകുക. പച്ച പുല്ലിന്റെ അഭാവത്തിൽ മറ്റ് ഇലകൾ, വാഴമാണം, വാഴയില, ഈർക്കിൽ മാറ്റിയ പച്ചോല,നെയ്കുമ്പളം എന്നിവ നൽകാവുന്നതാണ്.
25 മുതൽ 30 ഗ്രാം ധാതുലവണ മിശ്രിതം ദിവസവും നൽകണം.
25 ഗ്രാം അപ്പക്കാരം, 50 ഗ്രാം ഉപ്പ് എന്നിവ കഞ്ഞി വെള്ളത്തിലോ കാടിയിലോ ചേർത്ത് ദിവസവും നൽകണം.
കന്നുകാലികൾക്ക് സൂര്യാതപം ഉണ്ടായാൽ എത്രയും പെട്ടെന്ന് വിദഗ്ദ്ധചികിൽസ ലഭ്യമാക്കണം.നിർജലീകരണം മൂലം ഷോക്ക് ഉണ്ടാകുന്നത് വഴി മരണം സംഭവിക്കാറുണ്ട്.
വിയർപ്പ് ഗൃന്ഥികൾ പൊതുവേ കുറഞ്ഞിരിക്കുന്നതിനാൽ അമിതമായ ചൂട് നായ്ക്കേളേയും ബാധിക്കാറുണ്ട്. കിതപ്പ് ട് കൂടിയുള്ള ശ്വാസോഛ്വാസം ശർദ്ദിൽ നാക്കും മോണകളും ചുവന്ന നിറത്തിലാവുക വായിൽ നിന്നും കൊഴുത്ത ഉമിനീർ ഒഴുകൽ ഉയർന്ന ഹൃദയമിടിപ്പ് എന്നിവ കണ്ടുവരുന്നു
പ്രഥമ ശുശ്രൂഷ
നായയുടെ ശരീരം തണ്ടുത്ത തുണി അല്ലെങ്കിൽ ഐസ് പാഡ് എന്നിവ ഉപയോഗിച്ച് തണുപ്പിക്കുക. നായ വെള്ളം കുടിക്കുന്നുവെങ്കിൽ ധാരാളം വെള്ളം നൽകുക. എത്രയും പെട്ടെന്ന് വെറ്ററിനറി സഹായം തേടുക
കോഴി കൂടുകൾ/പക്ഷി കൂടുകളിൽ നല്ല വായു സഞ്ചാരം ഉണ്ടായിരിക്കണം പകൽ സമയത്ത് കൂടുകളിൽ കുടിക്കുവാനുള്ള ശുദ്ധജലം എപ്പോഴും ലഭ്യമാക്കണം. കൂടുകളുടെ മേൽക്കൂരയിൽ തണുപ്പ് നൽകണം വള്ളിചെടികളും മറ്റും കൂടിന് മുകളിൽ വളർത്തി വിടുന്നത് കൂടിനുള്ളിലെ ചൂട് കുറയ്ക്കക്കുവാൻ സഹായിക്കും
English Summary : Summer care for birds and animals
You may also like this video :