15 November 2025, Saturday

Related news

September 22, 2025
March 12, 2025
October 3, 2024
September 8, 2024
August 13, 2024
August 1, 2024
July 15, 2024
May 31, 2024
May 18, 2024
January 9, 2024

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; ഇന്ന് 12 ജില്ലകളില്‍ മുന്നറിയിപ്പ്

Janayugom Webdesk
തിരുവനന്തപുരം
May 18, 2024 11:03 am

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു. 20 മുതൽ മഴ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിശക്തമായ മഴയ്ക്കൊപ്പം കാറ്റും ഉണ്ടാകാനാണ് സാധ്യത. മണിക്കൂറിൽ 204 മില്ലീ മീറ്റർ വരെ കനത്തമഴയ്ക്കുള്ള സാധ്യതയാണുള്ളത്. ഇന്ന് പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോരങ്ങളടക്കം ദുരന്ത സാധ്യത മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനടക്കം ജില്ലാ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. കൂടാതെ, ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ-മധ്യ കേരളത്തിലടക്കം വേനൽമഴ ശക്തമായിരുന്നു. വരും ദിവസങ്ങളിൽ രാവിലെ മുതൽ മണിക്കൂറുകൾ നീണ്ട മഴയ്ക്കാണ് സാധ്യതയെന്നാണ് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.

Eng­lish Sum­ma­ry: Sum­mer rains inten­si­fy in the state; Warn­ing in 12 dis­tricts today

You may also like this video

Kerala State - Students Savings Scheme

TOP NEWS

November 15, 2025
November 15, 2025
November 14, 2025
November 14, 2025
November 14, 2025
November 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.