September 28, 2022 Wednesday

Related news

September 28, 2022
September 5, 2022
August 31, 2022
August 24, 2022
August 24, 2022
August 21, 2022
August 21, 2022
August 20, 2022
August 17, 2022
August 4, 2022

ജ്വല്ലറി നിക്ഷേപ തട്ടിപ്പിന് പിന്നാലെ വണ്ടിച്ചെക്കും; എം സി ഖമറുദ്ദീൻ എംഎൽഎക്ക് സമൻസ്

Janayugom Webdesk
കാസർകോട്:
September 6, 2020 10:39 pm

എംസി ഖമറുദ്ദീൻ എംഎൽഎക്ക് വണ്ടിച്ചെക്ക് കേസിൽ സമൻസ് അയച്ചു. ഖമറുദ്ദീൻ ചെയർമാനായ ജ്വല്ലറിയിലെ നിക്ഷേപകരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡിൽ 78 ലക്ഷം രൂപ നിക്ഷേപിച്ച രണ്ട് പേർക്ക് ചെക്ക് നൽകിയ കേസിലാണ് കോടതി സമൻസ് അയച്ചത്. കള്ളാർ സ്വദേശികളായ സുധീർ, അഷറഫ് എന്നിവർ ഹൊസ്ദുർഗ് ജെഎഫ്‌സിയിൽ നൽകിയ പരാതിയിലാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജ്വല്ലറിക്കായി മൂന്ന് പേരിൽ നിന്നായി 10 ലക്ഷം വീതം തട്ടിയെടുത്തെന്നും പരാതി ഉയർന്നിരുന്നു. എംഎൽഎയ്ക്കെതിരെ ചന്തേര പൊലീസ് മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിരുന്നു. ചെറുവത്തൂരിലെ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച മറ്റ് മൂന്ന് പേരുടെ പരാതിയിൽ ഖമറുദ്ദീൻ എംഎൽഎയ്ക്കും മാനേജിംഗ് ഡയറക്ടറും സമസ്ത നേതാവുമായ ടികെ പൂക്കോയ തങ്ങൾക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 34 ലക്ഷം തട്ടിയെന്നായിരുന്നു കേസ്.

നഷ്ടത്തെ തുടർന്ന് ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ മൂന്ന് ശാഖകൾ കഴിഞ്ഞ ജനുവരിയിൽ പൂട്ടിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭവിഹിതവും നൽകിയിട്ടില്ല. അതേ സമയം ജ്വല്ലറി തട്ടിപ്പ് കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. 800 ഓളം നിക്ഷേപകരിൽ നിന്നായി 132 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ഉദുമയിലും കാസർകോടും ഉൾപ്പെടെ ഇരുപതിലേറെ കേസുകൾ ഖമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നത്. 2003ലാണ് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന പേരിൽ ചെറുവത്തൂരിൽ എം സി ഖമറുദ്ദീൻ ചെയർമാനും ടി കെ പൂക്കോയ തങ്ങൾ എംഡിയുമായി ജ്വല്ലറി തുടങ്ങിയത്. ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗമാണ് പൂക്കോയ തങ്ങൾ.

പിന്നീട് ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ, ഖമർ ഫാഷൻ ഗോൾഡ്, ഫാഷൻ ഗോൾഡ് ഓർണമെന്റ്, നുജൂം ഗോൾഡ് എന്നീ കമ്പനികളായി രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി)) മുമ്പാകെ രജിസ്റ്റർ ചെയ്തു. ഓരോ വർഷവും ജ്വല്ലറിയിലെ വിറ്റുവരവും ആസ്തിയുടെ വിവരങ്ങളും മറ്റും ആർഒസിയിൽ സമർപ്പിക്കണം. എന്നാൽ 2017 മുതൽ ഒരു വിവരവും ഫയൽ ചെയ്തിട്ടില്ല. പണം നൽകിയ ചിലർക്ക് കമ്പനികളുടെ പേരിലും സ്വന്തം പേരിലും കരാർ പത്രവും ചെക്കും നൽകിയിട്ടുണ്ട്. നിക്ഷേപം സ്വീകരിക്കുമ്പോൾ ആർഒസിയുടെ അനുമതി വാങ്ങണമെന്ന നിബന്ധനയും പാലിച്ചില്ല.

ENGLISH SUMMARY: SUMMONS AGAINST M C KAMARUDIN

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.