പൊലിസുകാരന് സൂര്യാഘാതമേറ്റു

Web Desk
Posted on March 13, 2019, 9:34 pm
കൊയിലാണ്ടി: ജോലിക്കിടെ പൊലിസുകാരന് സൂര്യാഘാതമേറ്റു. ട്രാഫിക് പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫിസർ ഇരിങ്ങൽ ഇടക്കുറിശ്ശി ഹൗസിൽ ബിജേഷ് (38) നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മൂന്നു മണിയോടെ പുതിയ ബസ് സ്റ്റാൻഡിനു സമീപം വെച്ചാണ് സംഭവം.കൈക്ക് പൊള്ളലേറ്റ ബിജേഷ് താലൂക്ക്  ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ചികിത്സ തേടി.ദിവസങ്ങൾക്കു മുമ്പ് തുവ്വക്കോട് സ്വദേശി ഷാജിക്കും കൊയിലാണ്ടി ബസ് സ്റ്റാൻഡിനു സമീപം വെച്ച് സൂര്യാഘാതമേറ്റിരുന്നു.