കൊല്ലം പ്രാക്കുളത്ത് വീട്ടമ്മയ്ക്ക് സൂര്യ താപമേറ്റു

Web Desk

കൊല്ലം

Posted on March 25, 2019, 4:52 pm
 പ്രാക്കുളത്ത് വീട്ടമ്മയ്ക്ക് സൂര്യ താപമേറ്റു. പ്രാക്കുളം പുത്തേത്ത് മുക്കിന് സമീപം കാർത്തിക ഭവനിൽ പശുപാലന്റെ ഭാര്യ ഷീജയ്ക്കാണ് (54) സൂര്യതാപമേറ്റത്. വീട്ടുമുറ്റത്ത്  തുണി അലക്കി കൊണ്ട് നിൽക്കുകയായിരുന്നു ഇവർ.  തുണി അലക്കികൊണ്ടു നിൽക്കവേ ഷീജയ്ക്ക് കഴുത്തിന്റെയും നെഞ്ച് ഭാഗത്ത് നീറ്റൽ അനുഭവപ്പെട്ടു കഴുത്തിന്റെ ഭാഗത്ത് കുമിളകൾ വന്ന് പൊട്ടുകയും ചെയ്തു എന്തോ കടിച്ചതാണെന്ന ധാരണയിലിൽ  അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ഷീജയെ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ചതിന് ശേഷമാണ് വീട്ടമ്മയ്ക്ക് സൂര്യതാപമേറ്റ തെന്ന് മനസിലായത്.
വേനൽ കടുത്ത തോട് കൂടി ജില്ലയിൽ നിരവധി പേർക്കാണ് സൂര്യതാപമേൽക്കുന്നത്. പുറം പണിയിൽ ഏർപ്പെടുന്നവർക്കും ഇലക്ഷൻ  പ്രചരണത്തിനിറങ്ങിയവർക്കുമാണ് സൂര്യതാപമേറ്റിരിക്കുന്നത്. ഇതു വരെ ജില്ലയിൽ 12 പേർക്ക് സൂര്യതാപമേറ്റതായിട്ടാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. വരും ദിവസങ്ങളിൽ കൊല്ലം ജില്ലയിൽ ചൂട് വർദ്ധിക്കൂമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.