വെന്തുരുകി കേരളം; വരും ദിവസങ്ങള്‍ അതികഠിനം

Web Desk
Posted on March 26, 2019, 9:02 am

തിരുവനന്തപുരം: വെന്തുരുകികേരളം, ഇന്നു മുതല്‍ 28 വരെ താപനില വളരെയധികം ഉയരും , ജനങ്ങള്‍ക്ക് അതീവ  ജാഗ്രത നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്. താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നിറിയിപ്പ്.
ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഇന്നു നാല് ഡിഗ്രി വരെ ചൂട് ഉയരാനിടയുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നു മുതല്‍ 28 വരെ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട്.