സുനന്ദ പുഷ്‌കറിന്‍റെ മരണം: ശശി തരൂര്‍ പ്രതി ചേര്‍ക്കപ്പെട്ട കേസ് ഇന്ന് പരിഗണിക്കും

Web Desk
Posted on February 21, 2019, 11:30 am

ന്യൂഡല്‍ഹി:  സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് എംപി ശശിതരൂരിനെതിരായ കേസ് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. വിചാരണയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി തീരുമാനിക്കും. ഈ മാസം നാലാം തീയതിയായിരുന്നു ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതികേസ് സെഷന്‍സ് കോടതിക്ക് വിട്ടത്.

ഈ മാസം നാലിനായിരുന്നു ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സെഷന്‍സ് കോടതിക്ക് വിട്ടത്. വിചാരണയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സെഷന്‍സ് കോടതി ഇന്ന് തീരുമാനമെടുത്തേക്കും. കുറ്റപത്രത്തില്‍ ആത്മഹത്യപ്രേരണകുറ്റം ഉള്‍പ്പെട്ടതിനാലാണ് കേസ് സെഷന്‍സ് കോടതി പരിഗണിക്കുന്നത്. 2014 ജനുവരി 17നായിരുന്നു സുനന്ദ പുഷ്‌കര്‍ സംശയാസ്പദമായ രീതിയില്‍ മരണപ്പെട്ടത്.