Web Desk

കൊച്ചി:

February 05, 2021, 5:14 pm

സൺഫീസ്റ്റ് യിപ്പീ! നൂഡിൽസിന്റെ സോസി മസാല എന്ന പുതിയ വകഭേദവുമായി ഐടിസി

Janayugom Online

അതാദ്യമായി നൂഡ്ൽ പൊടിഞ്ഞു പോകാതിരിക്കാൻ വൃത്താകൃതിയിലുള്ള ഇൻസ്റ്റന്റ് നൂഡിൽസും നീളമേറിയതും ആസ്വദിച്ച് കഴിയ്ക്കാവുന്നതുമായ നൂഡിലുമായി ജനപ്രീതിയാർജിച്ച സൺഫീസ്റ്റ് യിപ്പീ! പുതിയ സോസി മസാല വകഭേദം വിപണിയിലിറക്കി. റ്റുമാറ്റോ സോസിനൊപ്പം ഇൻസ്റ്റന്റ് നൂഡിൽസ് ആസ്വദിക്കുന്നവരെ ഉദ്ദേശിച്ചാണ് സൺഫീസ്റ്റ് യിപ്പീ! സോസി മസാല എന്ന പുതിയ വകഭേദം വിപണിയിലിറക്കിയിരിക്കുന്നതെന്ന് ഐടിസിയുടെ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഇന്ത്യയിലെ നൂഡിൽപ്രേമികൾ കടുപ്പമുള്ള സോസുകളും മറ്റും ചേർത്താണ് നൂഡിൽസ് ആസ്വദിക്കുന്നതെന്ന് ഉപഭോക്താക്കൾക്കിടയിൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. ഇതു കണക്കിലെടുത്താണ് ഈ പാക്കിലെ ടേസ്റ്റ്മേക്കറിന്റെ രുചിക്കൂട്ട് ഒരുക്കിയിരിക്കുന്നത്. അതിന്റെ സോസി ഫ്ളേവറിനൊപ്പം ചുവപ്പു നിറമുള്ള നൂഡിൽ കട്ടയാണെന്നതു കൂടി കണക്കിലെടുക്കുമ്പോൾ നാവിന് മാത്രമല്ല കണ്ണിനും ഇത് പുതിയ അനുഭവമാകും. പുതിയ ഈ വകഭേദം വിപണിയിലിറക്കിയതിന്റെ ഭാഗമായി ബ്രാൻഡ് അംബാസഡറായ എംഎസ് ധോണിയോടൊപ്പം സൺഫീസ്റ്റ് യിപ്പീ! കീ സോസി ഗൂഗ്ളി എന്നൊരു ക്യാമ്പെയിനും ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്.

ഇൻസ്റ്റന്റ് നൂഡിൽ പ്രേമികൾക്കായി സമൂഹമാധ്യമങ്ങളിൽ ഒരു മത്സരവും ഉൾപ്പെടുന്നതാണ് ഈ ക്യാമ്പെയിൻ. ഇൻസ്റ്റന്റ് നൂഡിൽ വിപണിയിൽ ആദ്യമായി അവതരിപ്പിച്ച വിവിധ സവിശേഷതകളാൽ ഈ രംഗത്തെ പുതുമകളുടെ പേരിലാണ് ബ്രാൻഡ് നിലകൊള്ളുന്നതെന്ന് ഇൻസ്റ്റന്റ് യിപ്പീ! സോസി മസാലയുടെ വിപണനോദ്ഘാടനച്ചടങ്ങിൽ സംസാരിച്ച ഐടിസി ഫുഡ് ഡിവിഷൻ ഡിവിഷനൽ ചീഫ് എക്സിക്യൂട്ടീവ് ഹേമന്ത് മാലിക് പറഞ്ഞു. ഇന്ത്യയിലെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനുള്ള യിപ്പീ! യുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സൺഫീസ്റ്റ് യിപ്പീ! സോസി മസാല അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഈ വകഭേദവും തങ്ങളുടെ ഉപഭോക്താക്കളെ രസിപ്പിക്കുമെന്നാണ് തങ്ങളുടെ ആത്മവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY: Sun­feast Yippee! ITC launch­es new vari­ant of noo­dle sauce

YOU MAY ALSO LIKE THIS VIDEO