Web Desk

സുരേഷ് എടപ്പാള്‍

June 12, 2020, 12:17 pm

ഛേത്രിയുടെ നീല കുപ്പായത്തിന് 15 വയസ്സ്

Janayugom Online

2005 ജൂണ്‍ 12 സുനില്‍ഛേത്രി ഇന്ത്യക്കുവേണ്ടി കളത്തിലിറങ്ങിയിട്ട് ഇന്നേക്ക് 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ദേശീയ ടീമില്‍ ഒരു ഫുട്‌ബോളര്‍ ഒന്നര പതിറ്റാണ്ടുകാലം തുടരുക എന്നതു തന്നെ വലിയ നേട്ടമാണെന്നിരിക്കെ ഛേത്രിയുടെ സാന്നിധ്യം വര്‍ഷങ്ങള്‍ക്കിപ്പുറവും ടീമിന്റെ കുന്തമുനയാകുന്നതാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പരിധികളും പരിമിതിയുമൊന്നും ഛേത്രിയിലെ ഫുട്‌ബോളറുടെ വിളയാട്ടത്തിന് തടസ്സമായില്ലെന്ന് അടിവരയിടുകയാണ്. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷയും തോളേറ്റി സുനില്‍ ഛേത്രി മുന്നേറുകയാണ്. കോവിഡ് കാലത്തിന്റെ തടസ്സങ്ങള്‍ നീങ്ങിയാല്‍ വീണ്ടും കളത്തിലേക്ക്.

Indian Football: Sunil Chhetri and his team hates to lose in the ...

ഇന്ത്യയുടെ ഖത്തര്‍ ലോകകപ്പ് (2022) സ്വപ്‌നങ്ങള്‍ ഏറെക്കുറെ അവസാനിച്ചെങ്കിലും ക്യാപ്റ്റന്‍ ഛേത്രി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇനി മൂന്ന് മത്സരങ്ങള്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍. ബാക്കിയുണ്ടെങ്കിലും രണ്ട് തോല്‍വികളും മൂന്ന് സമനിലകളും മാത്രമുള്ള ഇന്ത്യക്ക് കാര്യങ്ങള്‍ കൈവിട്ട മട്ടാണ്. ഏതു പ്രതിസന്ധിയിലും പതറാത്ത ഛേത്രി വീര്യം കാല്‍പന്തുകളി ആരാധകര്‍ ആവേശത്തോടെ നെഞ്ചോടു ചേര്‍ക്കുന്നു. രാജ്യത്തിന്റെ വിജയങ്ങളും നേട്ടങ്ങളും ഇത്രമാത്രം ആഘോഷമാക്കുന്ന ഒരു താരമില്ല. ഒപ്പം നഷ്ടങ്ങളില്‍ കണ്ഠമിടറുന്ന ഛേത്രിയേയും ലോകം കണ്ടു.

Life after Sunil Chhetri: Who can replace the Indian ace in the ...

ഫുട്‌ബോള്‍ കുടുംബം 1984 ആഗ്സ്റ്റ് 3ന് തെലുങ്കാനയിലെ സെക്കന്തരാബാദിലായിരുന്നു ജനനം. അച്ഛന്‍ ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ കെ ബി ഛേത്രി. അമ്മ സുശീലഛേത്രി. ഫുട്‌ബോളിനോട് വളരെ അടുപ്പമുള്ള കുടുംബമായിരുന്നു സുനിലിന്റേത്. അച്ഛന്‍ ഇന്ത്യന്‍ ആര്‍മിയുടെ ടീമില്‍ കളിച്ചിട്ടുണ്ട്. അമ്മയും സഹോദരിയും നേപ്പാള്‍ വനിതാ ഫുട്‌ബോള്‍ ടീമിനുവേണ്ടിയും ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. 2017 ഡിസംബര്‍ 4 നായിരുന്നു വിവാഹം.

രാജ്യം കണ്ട മികച്ച ഫുട്‌ബോളറും കൊല്‍ക്കൊത്ത മോഹന്‍ബഗാന്‍ ഇതിഹാസവുമായ സുബ്രതോ ഭട്ടാചാര്യയുടെ മകള്‍ സോനം ഭട്ടാചാര്യയാണ് ഭാര്യ. ഛേത്രിയുടെ ഫുട്‌ബോള്‍ കരിയറില്‍ ഏറെ സ്വാധീനം ചെലുത്തിയയാളാണ് സുബ്രതോ ഭട്ടാചാര്യ. മെന്ററെന്ന് ഛേത്രി വിരല്‍ ചൂണ്ടുന്നതും സുബ്രതോയ്ക്ക് നേരെ തന്നെ കിക്കോഫ് പാക്കിസ്ഥാനെതിരെ 2005 ജൂണ്‍ 12 ന് ദേശീയ ടീമില്‍ അരങ്ങേറ്റം പാകിസ്ഥാനെതിരെ. അതൊരു ഇന്റര്‍നാഷണല്‍ സൗഹൃദ മത്സരമായിരുന്നു. കന്നിമത്സരത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചെന്നു മാത്രമല്ല വിജയ ഗോള്‍ ഛേത്രിയുടെ ബൂട്ടില്‍ നിന്നായിരുന്നു.

Indian star footballer Sunil Chhetri picks the IPL team he would ...

2007 ലായിരുന്നു ദേശീയ ടൂര്‍ണ്ണമെന്റില്‍ ഛേത്രിയുടെ അരങ്ങേറ്റം. നെഹ്‌റുകപ്പില്‍. കംബോഡിയക്കെതിരെ 6–0ന് ജയം. രണ്ട് ഗോളുകള്‍ ഛേത്രി വക. ആ വര്‍ഷം നെഹ്‌റുകപ്പില്‍ ഇന്ത്യ കപ്പടിക്കുമ്പോള്‍ സിറിയക്കെതിരെ ഫൈനലിലെ വിജയഗോള്‍ ഛേത്രിയുടെ വകയായിരുന്നു. 2011 ല്‍ 7 ഗോളുകള്‍ നേടി സാഫ് ഫുട്‌ബോളില്‍ കൂടുതല്‍ ഗോള്‍ നേടിയ താരമായി. മറികടന്നത് കേരളത്തിന്റെ കറുത്ത മുത്ത് ഐ എം വിജയനെ(6) 2012 ലെ എ ഏഫ് സി കപ്പില്‍ ഇന്ത്യയുടെ നായകനാകുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ പകരക്കാരനില്ലാത്ത താരമായി മാറിയിരുന്നു സുനില്‍ ഛേത്രി. മലേഷ്യക്കെതിരെയുള്ള മത്സരത്തിലായിരുന്നു ക്യാപ്റ്റനായി കളത്തിലെത്തിയത്.

റോണോള്‍ഡോക്കും മെസ്സിക്കുമിടയില്‍ ഛേത്രിക്കെന്ത് കാര്യം ?

ലോകത്തിലെ മികച്ച ഫുട്‌ബോളര്‍മാരായ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റോണോള്‍ഡോക്കും ആരാധകരുടെ പ്രിയതാരം സാക്ഷാല്‍ മെസ്സിക്കും ഇടയില്‍ ഛേത്രിക്കെന്തുകാര്യം എന്നു ചോദിച്ചേക്കാം. എന്നാല്‍ കാര്യമുണ്ട്. അന്തരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം നിലവില്‍ ക്രിസ്റ്റ്യാനോയാണ്. രണ്ടാമത് ഛേത്രി.

മൂന്നാംസ്ഥാനത്താണ് ഈ കണക്കില്‍ മെസ്സി. 64 കളികളില്‍ നിന്ന് 99 ഗോള്‍ നേടിയ സി ആര്‍ 7 ഒന്നാം സ്ഥാനത്ത്. 115 മത്സരങ്ങള്‍ 72 ഗോളുകള്‍ നേടി നമ്മുടെ ഛേത്രി രണ്ടാമതാണ്. 138 കളികളില്‍ നിന്ന് 70 ഗോള്‍ നേടിയ സാക്ഷാല്‍ മെസ്സി തൊട്ടുപിന്നില്‍. ലോകത്തെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഛേത്രിയുടെ സ്ഥാനവും അത്ര പിന്നിലല്ല. ലോകോത്തര ഫുട്‌ബോളര്‍മാരുടെ ആ പട്ടികയില്‍ 10-ാം സ്ഥാനത്താണ് ഈ ഇന്ത്യന്‍ താരം 2019 ഒക്ടോബര്‍ 15നാണ്

5 Unknown Facts about Indian Football Team Captain Sunil Chhetri

ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ലോകത്തിലെ ആദ്യ പത്തുകളിക്കാരില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യക്കാരാനായി ഛേത്രി മാറുന്നത്. 2011 ലാണ് ഛേത്രി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്നത് 17 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍. കഴിഞ്ഞവര്‍ഷം 2019ല്‍ 11 മത്സരങ്ങള്‍ 7 ഗോളുകളും സ്‌കോര്‍ ചെയ്തു. നെഹ്‌റു കപ്പ് 3 തവണ (2007, 09, 12) 2008ല എ എഫ് സി ചലഞ്ച് കപ്പ്, 2011 ലെ സാഫ് കപ്പ് എന്നീ കിരീടനേട്ടങ്ങളില്‍ നിര്‍ണ്ണായക പങ്കാണ് ഈ 5 അടി 7 ഇഞ്ചുകാരന്‍ വഹിച്ചത്.

തുടക്കം മോഹന്‍ബഗാനിലൂടെ

2002 ല്‍ പ്രഫഷണല്‍ ഫുട്‌ബോള്‍ യാത്ര ആരംഭിക്കുന്നത് കൊല്‍ക്കത്ത മോഹന്‍ബഗാനിലൂടെയാണ്. ഈസ്റ്റ് ബംഗാള്‍, ഡെംപോ. ചിരാഗ് യുണൈറ്റഡ്, മോഹന്‍ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ബംഗളൂരു എഫ് സി, മുബൈ സിറ്റി തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള പത്തില്പരം ക്ലബ്ബുകള്‍ക്കായി കളിച്ചു. രാജ്യത്തികത്തും പുറത്തുമായി 10 ലേറെ ക്ലബ്ബുകളില്‍ നിര്‍ണ്ണായക സാന്നിധ്യമായി നിറഞ്ഞു നിന്നു.

അമേരിക്കയിലെയും പോര്‍ച്ചുഗലിലേയും ക്ലബ്ബുകള്‍ക്കായും കളിച്ചു. 2004 മാര്‍ച്ചില്‍ അണ്ടര്‍ 20 ടീമില്‍ അംഗമായാണ് ഇന്റര്‍നാഷണല്‍ കരീയര്‍ തുടങ്ങിയത്, അതും പാകിസ്ഥാനെതിരെ. കഴിഞ്ഞവര്‍ഷം കിങ്‌സ് കപ്പില്‍ കളിച്ച് 107 മത്സരങ്ങള്‍ രാജ്യത്തിനുവണ്ടി കളിച്ച ബൈജിംഗ് ബൂട്ടിയയുടെ റെക്കോര്‍ഡ് മറികടന്നു. മികച്ച ദേശീയ താരമായി കൂടുതല്‍ തവണ(6) തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു താരവും ഛേത്രിയാണ് എ എഫ് സി ഒ ഏഷ്യന്‍ ഐക്കണ്‍ പുരസ്‌കാരവും ലഭിച്ചു. 2011 അര്‍ജുന,2019 ല്‍ പത്മശ്രീയും നല്‍കി രാജ്യത്തിന്റെ ആദരം.

 

Secunderabad to Mumbai, the remarkable captain Chhetri and the ...

വൈറലായ ട്വീറ്റ്

യവായി നിങ്ങല്‍ സ്‌റ്റേഡിയത്തിലേക്ക് വരു, ഞങ്ങളുടെ കളി കാണൂ എന്ന വൈകാരിക അഭ്യര്‍ത്ഥനയുമായി ഛേത്രി ഫുട്‌ബോള്‍ ആരാധകര്‍ക്കു മുന്നില്‍ വന്നത് രാജ്യത്തെ ഒരു ഫുട്‌ബോള്‍ പ്രേമിക്കും മറക്കാനാവില്ല. 2018 ല്‍ മുബൈയില്‍ നടന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളില്‍ ആദ്യകളിയില്‍ കാണികളൊഴിഞ്ഞ സ്‌റ്റേഡിയം കണ്ട് ദു:ഖിതനായ ഛേത്രി ട്വിറ്ററില്‍ വീഡിയോയിലൂടെ ഫുട്‌ബോള്‍ പ്രേമികളോട് സ്‌റ്റേഡിയത്തിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

Eng­lish sum­ma­ry: Sunil chethri com­pletes 15 years in Indi­an jersey

You may also like this video: