70 ഗോളുകള്‍, മെസ്സിയെ പിന്നിലാക്കി സുനില്‍ ഛേത്രി

Web Desk
Posted on July 08, 2019, 11:17 am

അഹമ്മദാബാദ്: രാജ്യാന്തര ഗോള്‍നേട്ടത്തില്‍ അര്‍ജന്റീനയുടെ ഇതിഹാസ താരം മെസ്സിയെ പിന്നിലാക്കി ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ താജികിസ്ഥാനെതിരെ ഒരു ഗോള്‍ പറത്തിയാണ് 69 ഗോളുമായി ഛേത്രി വീണ്ടും മുന്നലെത്തിയത്. തുടര്‍ന്ന്, ഒരു ഗോള്‍ കൂടി നേടി ഗോള്‍ നേട്ടം ഛേത്രി 70 ആയി ഉയര്‍ത്തി. അര്‍ജന്റീന ജേഴ്‌സിയില്‍ മെസിക്ക് 68 ഗോളുകളാണുള്ളത്.

നിലവില്‍ സജീവമായി ഫുട്‌ബോള്‍ കളിക്കുന്നവരില്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് ഇനി ഛേത്രിക്ക് മുന്നിലുള്ളത്. 88 ഗോളുകള്‍ ക്രിസ്റ്റിയാനോയുടെ പേരിലുണ്ട്. ഛേത്രി രണ്ട് ഗോള്‍ നേടിയെങ്കിലും മത്സരത്തില്‍ ഇന്ത്യ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടു.

You May Also Like This: