വിധവയായ അമ്മായിയമ്മ താലി എടുത്ത്‌ നൽകുന്നത്‌ അശ്രീകരമെന്ന്‌ പറഞ്ഞപ്പോൾ നവവധു ചെയ്തത്‌

Web Desk
Posted on February 08, 2020, 12:45 pm

ആചാരങ്ങളും അനുഷ്ടാനങ്ങളുമൊക്കെ നന്മയ്ക്ക്‌ വേണ്ടിയുള്ളതാകണം. കാലമേറെ മാറിയെങ്കിലും ചില അന്ധവിശ്വാസങ്ങൾ ഇനിയും സമൂഹത്തിൽ നിന്ന് തുടച്ചു നീക്കേണ്ടതുണ്ട്‌. വിധവയായ സ്ത്രീകളെ ചില ചടങ്ങുകളിൽ നിന്ന് മാറ്റി നിർത്തുന്ന ചില യാഥാസ്ഥിതിക ചിന്താഗതിക്ക്‌ ഇപ്പോഴും മാറ്റം വന്നിട്ടില്ല.

എന്നാൽ ഹൃദ്യമായ ഒരു കാഴ്ചയ്ക്കാണ്‌ ഈ അടുത്ത്‌ ഒരു വിവാഹ വേദി സാക്ഷ്യം വഹിച്ചത്‌. വിധവയായ അമ്മയെ ചേർത്ത് നിർത്തി ഒരു മരുമകൾ ഈ ചിന്താഗതിക്ക് മാറ്റംവരുത്തിയിരിക്കുകയാണ്. അച്ഛൻ മരിച്ചുപോയ മകളുടെ വിവാഹത്തിന് അമ്മമാർ താലിയെടുത്തു നൽകുകയും കൈപിടിച്ച് കൊടുക്കുകയും ചെയ്തത്‌ ഏറെ ഹൃദ്യമായി. സാധാരണ ആൺ മക്കളുടെ അച്ഛനാണ് താലി എടുത്തു നൽകുന്നത് അച്ഛൻ ഇല്ലെങ്കിൽ ആ സ്ഥാനത്തുള്ള ആരെങ്കിലും നൽകും. എന്നാൽ ഇവിടെ വരന്റെ അമ്മയാണ് ഈ ചടങ്ങു നടത്തിയത്, വധുവിന്റെ അച്ഛന്റെ അഭാവം നികത്തിയതും അമ്മ തന്നെ അച്ഛന്റെ സ്ഥാനത്തു നിന്ന് മകളുടെ കൈപിടിച്ചുകൊടുത്തതും അമ്മ തന്നെയാണ്.

സുനിൽ ഷീബ ദമ്പതികളുടെ വിവാഹത്തിനായിരുന്നു ഈ ഹൃദ്യമായ കാഴ്ച, ഇവരെക്കുറിച്ചു ഷീബ എഴുതിയ കുറിപ്പ് ഇങ്ങനെ. അമ്മ വിധവ അല്ലെ എങ്ങനെ കല്യാണ ചടങ്ങിൽ പങ്കെടുപ്പിക്കും വിധവകൾ മംഗള കർമങ്ങളിൽ അശ്രീകരം ആണത്രേ, അച്ഛന്റെ സ്ഥാനത്തു കുടുംബത്തിലെ മറ്റാരെങ്കിലും നിന്നാൽമതിയല്ലോ ഞങ്ങളുടെ വിവാഹത്തിൽ പ്രധാനപ്പെട്ട ഒരു പ്രശനം ഇതായിരുന്നു, അച്ഛന്റെ മരണ ശേഷം ഒരു കുറവും അമ്മ വരുത്തിയിട്ടില്ല എപ്പോഴും ഞങ്ങൾക്ക് ഇടയിൽ ഞങ്ങൾക്ക് വേണ്ടിമാത്രം ജീവിക്കുന്ന അമ്മ. രണ്ടുഅമ്മമാരും ഇങ്ങനെ തന്നെ ഈ അമ്മമാർ താലി എടുത്തു തരുമ്പോഴും കൈപിടിച്ച് തരുമ്പോഴുള്ള അനുഗ്രഹവും പ്രാർഥനയും ഞങ്ങൾക്ക് മറ്റൊന്നിൽ നിന്നും കിട്ടില്ല, അതുകൊണ്ടു ദൈവത്തിന്റെയും അച്ഛന്റെയും പൂജാരയുടെയും സ്ഥാനം ഞങ്ങളുടെ അമ്മമാരെ ഏല്പിച്ചു. അവർ നടത്തിയ വിവാഹം വളരെ ഭംഗിയായി നടന്നു ഇന്നു വിവാഹം കഴിഞ്ഞു ഒരു മാസം. വിധവകൾ അശ്രീകരം ആല്ല ഭർതൃമതിയെക്കാൾ ഐശ്വര്യം ഉള്ളവരാണ്.