Sunday
08 Dec 2019

കയറ്റുമതിയുടെ നോഡല്‍ ഏജന്‍സിയായി വിഎഫ്പിസികെയെ മാറ്റും: കൃഷി മന്ത്രി

By: Web Desk | Friday 15 February 2019 10:37 PM IST


V S Sunilkumar

തിരുവനന്തപുരം: കയറ്റുമതിയുടെ നോഡല്‍ ഏജന്‍സിയായി വെജറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിനെ മാറ്റുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. ജൈവകൃഷിയും ഗുണമേന്‍മയുള്ള ഉല്‍പ്പാദനവും എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ സംഘടിപ്പിച്ച ദ്വിദിന സംസ്ഥാനതല സാങ്കേതിക ശില്‍പ്പശാല ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണങ്ങളിലേക്കും കയറ്റുമതിയിലേക്കും ഉയരാന്‍ വിഎഫ്പിസികെയ്ക്ക് ആകണം. പരമ്പരാഗത-നാടന്‍ വിളകള്‍ ശേഖരിച്ച് ഗുണമേന്‍മയുള്ള കൃഷിരീതികള്‍ അവലംബിക്കണം. സ്വയംസഹായ സംഘങ്ങളെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുത്താനാകണം. ചക്കയെ കേരള ജാക്ക് ഫ്രൂട്ട് എന്ന ബ്രാന്‍ഡിലേക്കുയര്‍ത്തി ആഗോള വിപണിയിലെത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

അഗ്രിക്കള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍ ദേവേന്ദ്രകുമാര്‍ സിംഗ,് വിഎഫ്പിസികെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സജി ജോണ്‍, അജു ജോണ്‍ മത്തായി, വെള്ളായണി കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ ഡോ. ഉഷാകുമാരി കെ, ഡോ. ജയന്ത് രാമന്‍, ഡോ. മനീഷ് പാണ്‌ഡെ തുടങ്ങിയവര്‍ സംസാരിച്ചു.

Related News