25 April 2024, Thursday

Related news

April 24, 2024
April 24, 2024
April 23, 2024
April 23, 2024
April 22, 2024
April 21, 2024
April 20, 2024
April 20, 2024
April 19, 2024
April 18, 2024

ഓണത്തിനെത്തും സൂര്യപ്രഭ ; കാൽലക്ഷം വീട്ടിൽ പുരപ്പുറ സൗരോർജ പദ്ധതി

Janayugom Webdesk
തിരുവനന്തപുരം
August 9, 2022 10:30 am

ഓണത്തിന് സംസ്ഥാനത്തെ കാൽ ലക്ഷം വീടുകളിൽ സൗരോർജമെത്തിക്കാൻ കെഎസ്ഇബി. ഗാർഹികാവശ്യത്തിന്‌ വൈദ്യുതിക്ക്‌ വീട്ടിൽ സോളാർ പാനൽ സ്ഥാപിക്കുന്ന ‘സൗര’ പുരപ്പുറ സൗരോർജ പദ്ധതി വഴിയാണിത്‌. അനെർട്ടുമായിചേർന്ന്‌ 40 മെഗാവാട്ട് വൈദ്യുതി അധിക ഉൽപ്പാദനമാണ്‌ ലക്ഷ്യം.പുരപ്പുറത്തെ സ്ഥലവും വെയിൽ ലഭ്യതയും പരിഗണിച്ച്‌ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. 

രണ്ടുമുതൽ 10 കിലോവാട്ടുവരെ ശേഷിയിൽ സോളാർ പാനലുകളാണ്‌ സ്ഥാപിക്കുക. മൂന്നു കിലോവാട്ടുവരെ നാൽപതും പത്തു കിലോവാട്ടുവരെ ഇരുപത്‌ ശതമാനവും സബ്‌സിഡിയുണ്ട്‌. ഇത്‌ കഴിച്ചുള്ള തുക ഗുണഭോക്താവ് നൽകണം.ഒരു കിലോവാട്ട് (നാലു യൂണിറ്റ്) ഉൽപ്പാദനത്തിന്‌ 100 ചതുരശ്രയടി സ്ഥലംവേണം.

ആവശ്യത്തിൽ കൂടുതലുള്ള വൈദ്യുതി യൂണിറ്റിന് 3.22 രൂപ നിരക്കിൽ കെഎസ്ഇബി വാങ്ങും. അടുത്തവർഷം മാർച്ചിനകം 200 മെഗാവാട്ട് അധിക ഉൽപ്പാദനമാണ്‌ ലക്ഷ്യം. കെഎസ്ഇബിയും അനെർട്ടും ചേർന്ന്‌ 14,000 വീട്ടിൽ സൗരോർജ പദ്ധതി നടപ്പാക്കിയിട്ടുണ്ട്‌.

Eng­lish Sum­ma­ry: Sun­light will come on; Pura­pu­ra solar pow­er project for a quar­ter of a lakh houses

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.