ബാബറി മസ്ജിദ് കേസില്‍ നാടകീയ വഴിത്തിരിവ്: അപ്പീല്‍ തുടരാനില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്

Web Desk
Posted on October 16, 2019, 2:22 pm

ന്യൂഡല്‍ഹി: ബാബറിമസ്തിജ് ഭൂമി തര്‍ക്കത്തില്‍ വാദം കേള്‍ക്കുന്നതിന്റെ അവസാന ദിവസം നാടകീയ വഴിത്തിരിവ്. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിനുള്ള അവകാശവാദം പിന്‍വലിക്കുന്നതായി അപ്പീല്‍ഹര്‍ജി നല്‍കിയ സുന്നി വഖഫ് ബോര്‍ഡ് പരമോന്നത കോടതിയെ അറിയിച്ചു. സമവായത്തിന് ഹര്‍ജി നല്‍കിയതായി കേസുമായി ബന്ധപ്പെട്ട പ്രധാനവ്യക്തി അറിയിച്ചതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹര്‍ജി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസിന്റെ വാദം കേള്‍ക്കുന്നത് ഇന്ന് വൈകുന്നേരത്തോടെ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നതിനിടെയാണ് സുന്നി വഖഫ് ബോര്‍ഡിന്റെ ഭാഗത്തുനിന്ന് നാടകീയ നീക്കമുണ്ടായിരിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡിനൊപ്പം വിശ്വഹിന്ദുപരിഷത്ത് നിയന്ത്രണത്തിലുള്ള രാംജന്മഭൂമി ന്യാസ്, രാഷ്ട്രീയസ്വയം സേവക് സംഘ്, നിര്‍മോഹി അഖാര എന്നിവയാണ് സുന്നി വഖഫ് ബോര്‍ഡിന് പുറമേ കേസില്‍ കക്ഷികളായിട്ടുള്ളത്.

നവംബര്‍ മധ്യത്തോടെ ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി വിമരിക്കുന്ന സാഹചര്യത്തില്‍ അതിന് മമ്പ് തന്നെ കേസിന്റെ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. മൂന്നംഗ മധ്യസ്ഥ സമിതി മുഖേനയാണ് സുന്നി വഖഫ് ബോര്‍ഡ് തങ്ങളുടെ മധ്യസ്ഥ താല്‍പര്യം അറിയിച്ചതെന്നാണ് മനസിലാക്കുന്നതെന്ന് വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഇതിന്റെ ഉള്ളട്ടകം അറിയാവിട്ടില്ലെന്നും വാര്‍ത്തയിലുണ്ട്. രാംജന്മഭൂമി ന്യാസും നിര്‍മോഹി അഖാരയ്യും തര്‍ക്കഭൂമി രാമക്ഷേത്രം പണിമയുന്നതിനായി തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യക്കാരാണ്.