March 23, 2023 Thursday

Related news

March 4, 2023
February 26, 2023
February 23, 2023
December 16, 2022
December 4, 2022
September 15, 2022
August 7, 2022
June 1, 2022
April 29, 2022
February 14, 2022

അയോദ്ധ്യയിൽ മുസ്ലിം പള്ളിക്കൊപ്പം ആശുപത്രിയും ലൈബ്രറിയും ഉയരും

Janayugom Webdesk
ലഖ്നൗ
February 24, 2020 9:03 pm

അയോദ്ധ്യയിൽ സുന്നി വഖഫ് ബോർഡിന് അനുവദിച്ച അഞ്ച് ഏക്കർ ഭൂമിയിൽ മുസ്ലിം പള്ളിക്കൊപ്പം ഇൻഡോ-ഇസ്ലാമിക് ഗവേഷണ കേന്ദ്രം, ലൈബ്രറി, ആശുപത്രി എന്നിവയും നിർമ്മിക്കും. ലക്നൗവിൽ ഇന്ന് ചേർന്ന യോഗത്തിനു ശേഷമാണ് ഇക്കാര്യത്തിൽ ബോർഡിന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ പ്രഖ്യാപനമുണ്ടായത്. ആറംഗ സമിതിയാണ് യോഗം ചേർന്നത്. ഇതിൽ നാല് പേർ ഭൂമി ഏറ്റെടുക്കുന്നതിനെ അനുകൂലിച്ചപ്പോൾ രണ്ട് പേർ മാത്രമാണ് എതിർത്തത്.

സുപ്രീംകോടതിയുടെ 2019 നവംബർ ഒമ്പതിലെ സുപ്രധാന വിധിക്കനുസരിച്ചാണ് കേന്ദ്ര സർക്കാരും ഉത്തർപ്രദേശ് സർക്കാരും ഭൂമി ഏറ്റെടുത്ത് നൽകിയത്. ധനിപ്പൂർ ഗ്രാമത്തിലാണ് യുപി സർക്കാർ സ്ഥലം അനുവദിച്ചിരിക്കുന്നത്. അതേസമയം, മുസ്ലീം വ്യക്തിനിയമ ബോർഡ് നീതി ലഭിച്ചില്ലെന്ന അഭിപ്രായത്തിലാണ്. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതിനെ എതിർക്കുന്നത് കേസുമായി ബന്ധപ്പെടാതെ നിന്നവരാണെന്നും വഖഫ് ബോർഡ് വ്യക്തമാക്കി. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ട്രസ്റ്റ് രൂപീകരിക്കപ്പെട്ട അതേ മാതൃകയിൽ സുന്നി വഖഫ് ബോർഡും ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഇന്തോ ഇസ്ലാമിക് കൾച്ചറൽ ട്രസ്റ്റെന്ന പേരിലാണ് രൂപീകരിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry; Sun­ni Waqf Board to build mosque, hos­pi­tal and library on 5‑acre Ayo­d­hya site

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.