അന്തരിച്ച പ്രശസ്ത സംവിധായകൻ ഷാഹുരാജ് ഷിൻഡെയുടെ അവസാന കന്നട ചിത്രമായ “ചാമ്പ്യൻ” മലയാളത്തിലേക്ക്. ശിവം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശിവാനന്ദ് എസ് നീലണ്ണവരാണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പം അദിതി പ്രഭുദേവ, സച്ചിൻ ദൻപാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇരുവരും എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ വേഷത്തിലാണ്. സ്‌പോർട്‌സ് വിഷയമാണ് ടൈറ്റിൽ പറയുന്നതെങ്കിലും പ്രണയത്തിന്റെയും ഹാസ്യത്തിന്റെയും ഘടകങ്ങളും ചിത്രത്തിലുണ്ടാകും. സാൻഹ ആർട്ട്സ്, ടെക്സസ് ഫിലിം ഫാക്ടറി എന്നിവർ ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ദേവരാജ്, അവിനാഷ്, രംഗയാന രഘു, ചിക്കണ്ണ, സുമൻ, പ്രദീപ് റാവുത്ത്, ആദി ലോകേഷ്, അശോക് ശർമ്മ, മണ്ടായ രമേഷ്, ശോഭരാജ്, ജിജി, പ്രശാന്ത് സിദ്ദി, ഗിരി, കോക്രോച്ച് സുധി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകനോടൊപ്പം രഘു നിടുവള്ളിയും ചേർന്നാണ് തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ബിഗ് ബ്ലോസ്റ്റർ ചിത്രമായ കാന്താരയുടെ സംഗീത സംവിധായകനായ ബി അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് സംഗീത സംവിധാനവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ശരവണൻ നടരാജൻ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിൻ്റെ എഡിറ്റർ വെങ്കടേഷ് യു.ഡി.വി ആണ്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.
English Summary: Sunny Leone Aditi Prabhu Deva Sachin Dhanpal Team Up “Champion” Into Malayalam: Dubbing Works Begin
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.